Header Ads

ad728
  • Breaking News

    തൃശ്ശൂർപൂരത്തിന് പ്രതിസന്ധി,ആനകളുടെ 50മീ. പരിധിയിൽ ആളുകൾനിൽക്കരുത്,കർഷണ നിർദ്ദേശങ്ങളുമായി വനംവകുപ്പ്

    തൃശ്ശൂർ: പൂരത്തിൻ്റെ ആനയെഴുന്നെള്ളിപ്പിന് കുരുക്കിട്ട് വനംവകുപ്പിൻറെ സർക്കുലർ പുറത്തിറങ്ങി.50 മീറ്റർ അകലെ ആളു നിൽക്കരുത്.15ന് മുമ്പ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹൈക്കോടതിയിൽ സമർപ്പിക്കണം. സർക്കുലർ പിൻവലിച്ചില്ലെങ്കിൽ തൃശൂർ പൂരത്തിന് ആനകളെ വിട്ടുകൊടുക്കില്ലെന്ന് ആന ഉടമ സംഘടന വ്യകതമാക്കി,. ആന ഉടമകളുടെയും ഉത്സവ സംഘടകളുടെയും അടിയന്തര യോഗം ഉച്ചയ്ക്ക് ഒന്നിന് തൃശൂരിൽ ചേരും. തൃശ്ശൂർ പൂരത്തിന് ആവേശം പകരാൻ പൂരപ്രേമികളുടെ ആരാധനാപാത്രമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുമോയെന്ന കാര്യത്തിൽ ഹൈക്കോടതി ഈ മാസം 17ന് തീരുമാനമെടുക്കും.മുഴുവൻ ആനകളുടെയും പട്ടികയും, ഫിറ്റ്നസ് സർട്ടിഫിക്കറ്റും സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. അമിക്കസ് ക്യൂറി ആനകളെ പരിശോധിക്കണം.ആരോഗ്യ പ്രശ്നങ്ങളും മദപ്പാടുള്ള ആനകളെ പൂരത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.

    തൃശ്ശൂർ പൂരത്തിൻ്റെ കൊടിയേറ്റം ഇന്നാണ്. തിരുവമ്പാടി പാറമേക്കാവ് ക്ഷേത്രങ്ങൾക്കൊപ്പം എട്ടു ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും.രാവിലെ 11ന് തിരുവമ്പാടിയുടെ കൊടിയേറ്റം. നടുവിലാലിലെ യും നായ്ക്കനാളിനെയും പന്തലുകളിൽ തിരുവമ്പാടി വിഭാഗം കൊടി ഉയർത്തും.11.20 മുതൽ 12 15 വരെ ഇടയ്ക്കാണ് പാറമേക്കാവിലെ കൊടിയേറ്റം. ക്ഷേത്രത്തിനു മുന്നിലെ പാല മരത്തിലും മണികണ്ഠൻ ആലിലെ ദേശപ്പന്തലിലും ആണ് മഞ്ഞപ്പട്ടിൽ സിംഹമുദ്രയുള്ള കൊടിക്കൂറ നാട്ടുക ..

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728