കണ്ണൂർ
 : വിഷുവിന് പടക്കത്തിന് പകരം കാർബൺ ഗൺ ഉപയോഗിക്കാം. മഹരാഷ്ട്രയിൽ നിന്നുള്ള സംഘമാണ് ഉഗ്രശബ്ദമുണ്ടാക്കുന്നകാർബൺ ഗൺ വില്പ്പന നടത്തുന്നത്. ആളുകളിൽ ഏറെ കൗതുകം ഉയർത്തുകയാണ് ഈ കാർബൺ ഗണ്ണൂകൾ . ആരിരങ്ങൾ കൊടുത്ത് പടക്കങ്ങൾ വാങ്ങേണ്ട. ഇരുനൂറ് രൂപ കൊടുത്ത് ഒരു ഗൺ വാങ്ങിയാൽ വിഷുവിന് പുലരുവോളം വെടിശബ്ധം ണ്ടാക്കാം. പി വി സി പൈപ്പ് കൊണ്ട് ഉണ്ടാക്കിയ ഗണ്ണിന്റെ അകത്ത് ചെറിയ കഷണം ഗ്യാസ് വെൽഡിങ്ങ് കാർബൈഡ് നിക്ഷേപിക്കുന്നു. ഇതിനകത്ത് കുറച്ച് വെള്ളം സ്പ്രേ ചെയ്ത് ഒന്ന് കുലുക്കി സ്വിച്ചിൽ വിരൽ അമർത്തിയാൽ വലിയ ഗുണ്ട് പൊട്ടുന്ന ശബ്ധം കേൾക്കാം. നേരത്തെ കുരങ്ങുകളെയും പക്ഷികളെയും മറ്റും വിരട്ടി ഓടിക്കാൻ വേണ്ടിയായിരുന്നു ഇത്തരം ഗണ്ണുകൾ ഉപഗിച്ചത് എന്നാൽ വിഷുക്കാലം ആയതോടെ പടക്കത്തിന് പകരമായി ആളുകൾ ഇത് വാങ്ങി ഉപയാഗിച്ച് തുടങ്ങിയത്. നൂറുകണക്കിന് ഗണ്ണുകളാണ് ചെറിയ സമയത്തിനിൽ വിറ്റ് പോയത്.