Header Ads

ad728
  • Breaking News

    എംഡിഎംഎ: പ്രതിക്ക് പത്തു വർഷം തടവും പിഴയും


     *കണ്ണൂർ* കണ്ണൂർ റെയിൽ‌വേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ വച്ച് പത്തു ലക്ഷത്തിലധികം വില വരുന്ന എം ഡിഎംഎ പിടികൂടിയ സംഭവത്തിൽ പ്രതിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കാസർഗോഡ് ബദിയടുക്ക സ്വദേശി മുഹമ്മദ് ഹാരിഫി(27) നാണ് വടകര എൻഡിപി എസ് സ്പെഷൽ കോർട്ട് ജഡ്‌ജി സുരേഷ് ബാബു ശിക്ഷ വിധിച്ചത്. 2023 ജനുവരി ആറിനാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിൽ വച്ച് പത്തു ലക്ഷം രൂപ വില വരുന്ന 205 ഗ്രാമോളം എംഡിഎംഎ പിടികൂടിയത്.

    കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതി യെ കണ്ണൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടറായിരുന്ന സിനു കൊയില്യത്തിൻ്റെ നേത്യത്വത്തിൽ ആർപിഎഫ് എസ് ഐ എൻ.കെ. ശശിയുടെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

    സ്ഥിരമായി കണ്ണൂരിലേക്ക് എംഡിഎംഎ കടത്തിക്കൊണ്ടിരുന്നയാളായിരുന്നു ഹാരിഫ്. കഴിഞ്ഞ ഒരു വർഷമായി പ്രതി റിമാൻഡിൽ കഴിയുകയായിരുന്നു. അസിസ്റ്റൻ്റ് എക്‌സൈസ് കമ്മീഷണർമാ രായ ടി രാഗേഷ്, പി.എൽ. ഷിബു എന്നിവർ ചേർന്നാണ് കേസിൻ്റെ തുടർ അന്വേഷണം നടത്തിയത്.

    പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജോർജും പ്രതിഭാഗത്തിന് വേണ്ടി അഡ്വക്കറ്റ് പി. പി. സുനിൽകുമാറും ഹാജരായി. 2023 ൽ കണ്ണൂർ റേഞ്ച് ടിം പിടികൂടിയ വിധി വന്ന മൂന്നു കേസുകളിലും പത്തു വർഷം തടവ് പ്രതികൾക്ക് നേടി കൊടുക്കാനായിയെന്നത് അഭിമാന നേട്ടമാണെന്ന് സിനു കൊയില്യത്ത് പറഞ്ഞു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728