ഇ പി ജയരാജന്റെ ഭാര്യയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ചതിന് കേസ്
എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്റെ ഭാര്യ ഇന്ദിരയുടെ വ്യാജ ഫോട്ടോ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരനൊപ്പം പ്രചരിപ്പിച്ചതിന് കോൺഗ്രസ് നേതാവിനെതിരെ കേസ് എടുത്തു. തിരുവനന്തപുരത്തെ ഡിസിസി അംഗം ഡിക്രൂസിനെതിരെയാണ് വളപട്ടണം പോലീസ് കേസെടുത്തത്.
ഫേസ്ബുക്ക് വഴി വ്യാജ ഫോട്ടോ പ്രചരിപ്പിച്ചു എന്ന പരാതിയിലാണ് കേസെടുത്തത്. രാജീവ് ചന്ദ്രശേഖരനും ഇ പി ജയരാജനും തമ്മിൽ ബിസിനസ് ബന്ധങ്ങൾ ഉണ്ടെന്ന കോൺഗ്രസ് ആരോപണം ശക്തമാക്കുന്നതിനിടയിലാണ് ഈ സംഭവം.
No comments