Header Ads

ad728
  • Breaking News

    അവധി ദിവസം നിർബന്ധിത ഡ്യൂട്ടി ആരോപണം നിഷേധിച്ച് തഹസീൽദാർ


    പെസഹ വ്യാഴം, ദുഃഖ വെള്ളി ദിവസങ്ങളില്‍ വില്ലേജ് ഓഫീസ് ജീവനക്കാർക്ക് നിബന്ധിത ഡ്യൂട്ടിക്ക് ഉത്തരവ് നല്‍കിയെന്ന രീതിയിലുള്ള പ്രചാരണം വസ്തുത വിരുദ്ധമാണെന്ന് തലശ്ശേരി തഹസീല്‍ദാർ അറിയിച്ചു.
    സർക്കാർ കുടിശ്ശിക പിരിവ് ഊർജിതമാക്കി മാർച്ച്‌ 31 ന് മുമ്ബ് കുടിശ്ശിക പിരിച്ചെടുക്കുന്നതിൻ്റെ ഭാഗമായി അവധി ദിവസങ്ങളിലും ജാഗ്രത വേണം എന്ന സദുദ്ദേശത്തോടുകൂടിയുള്ള നിർദേശം ആണ് നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. 

    ഈ ദിവസങ്ങളില്‍ വില്ലേജ് ഓഫീസ് തുറന്നു പ്രവർത്തിക്കാൻ മിനിമം ജീവനക്കാരെ നിയോഗിക്കാനാണ് നിർദേശിച്ചിട്ടുള്ളത്. എല്ലാ ജീവനക്കാരും ഹാജരാകണമെന്ന് പറഞ്ഞിട്ടില്ല. അവധി ആവശ്യപ്പെട്ട എല്ലാ ജീവനക്കാർക്കും അവധി അനുവദിച്ചിട്ടുണ്ടെന്നും ഈ കാര്യത്തില്‍ റവന്യൂ ജീവനക്കാരോ സർവ്വീസ് സംഘടനകളോ ഒരു എതിർപ്പും അറിയിച്ചിട്ടില്ല എന്നും തഹസീല്‍ദാർ വാർത്താകുറിപ്പില്‍ അറിയിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728