Header Ads

ad728
  • Breaking News

    കേരളം വേറെ ലെവൽ; ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് റോബോട്ടുകൾ


    തൃശൂർ: സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പ് ബോധവൽക്കരണത്തിന് പകരം റോബോട്ടുകൾ. തൃശൂർ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് ജില്ലാ ഭരണകൂടം റോബോട്ടുകളെ രംഗത്തിറക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പിലേക്ക് മുഴുവൻ വോട്ടർമാരെയും ആകർഷിക്കാനും വോട്ടർമാരിൽ ഇലക്ഷൻ അവബോധം സൃഷ്ടിക്കാനുമുള്ള സ്വീപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കാണ് റോബോട്ടുകളെ പ്രയോജനപ്പെടുത്തുന്നത്.

    പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ നിർവഹിച്ചു. തൃശൂർ ജില്ലയിലെ പ്രധാന മാളുകളിലും പരിസരങ്ങളിലും ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് റോബോട്ടുകൾ ഉപയോഗിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ കൃഷ്ണ തേജ വ്യക്തമാക്കി. എല്ലാവരെയും വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുകയും തെരഞ്ഞെടുപ്പ് സമയത്ത് അറിവോടെ തീരുമാനമെടുക്കാൻ വോട്ടർമാരെ തയ്യാറാക്കുകയും ചെയ്യുന്ന വിവിധ ബോധവൽക്കരണ വീഡിയോകൾ റോബോട്ട് വഴി പ്രദർശിപ്പിക്കും. ഒപ്പം റോബോട്ടിനൊപ്പം സെൽഫി എടുക്കാൻ പൊതുജനങ്ങൾക്ക് അവസരം ഒരുക്കിയിട്ടുണ്ട്.

    അഡീഷണൽ തിരഞ്ഞെടുപ്പ് ഓഫീസർമാരായ ഡോ അദീല അബ്ദുല്ല, വി ആർ പ്രേംകുമാർ, എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് തുടങ്ങിയവർ പങ്കെടുത്തു. റോബോട്ടുകളെ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് ബോധവൽക്കരണം വലിയ ശ്രദ്ധയാകർഷിക്കും എന്നാണ് വിലയിരുത്തൽ.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728