Header Ads

ad728
  • Breaking News

    ജീവനെടുത്ത് കാട്ടാന, മാനന്തവാടിയിൽ പ്രതിഷേധം കനക്കുന്നു; അജീഷിൻറെ മൃതദേഹവുമായി നാട്ടുകാരുടെ രോഷപ്രകടനം

    വയനാട്: കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ പ്രതിക്ഷേധം ശക്തമാക്കി നാട്ടുകാർ. മാനന്തവാടി നഗർ മധ്യത്തിൽ മരിച്ച അജീഷിൻറെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം. വനംവകുപ്പിൻ്റെ അനാസ്ഥയ്‌ക്കെതിരെ മാനന്തവാടിയിലേക്കുള്ള പ്രധാന റോഡുകൾ ഉപരോധിച്ച് നാട്ടുകാർ പ്രതിഷേധിക്കുന്നു. കോഴിക്കോട്, മൈസൂർ, തലശ്ശേരി റോഡുകളാണ് പ്രതിഷേധക്കാർ ഉപരോധിക്കുന്നത്. വയനാട് എസ്പിക്ക് നേരെയും പ്രതിഷേധമുയർന്നു. എസ്പിയുടെ വാഹനം തടഞ്ഞ നാട്ടുകാർ ആശുപത്രിയിലേക്ക് പോകാനാവശ്യപ്പെട്ടു.
    പടമലയിൽ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തിലാണ് പടമല സ്വദേശി അജീഷ് കൊല്ലപ്പെട്ടത്. കാട്ടാനയുടെ ആക്രമണത്തെ തുടർന്ന് മാനന്തവാടി നഗസഭയിലെ 4 വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനവാസമേഖലയിൽ ഇന്നലെ കാട്ടാനയിറങ്ങിയിരുന്നു. അറിയിച്ചിട്ടും വനംവകുപ്പ് അനങ്ങിയില്ലെന്ന് വാർഡ് കൗൺസിലർ ടിജി ജോൺസൺ പറഞ്ഞു. ആനയിറങ്ങിയ വിവരം ജനങ്ങളെ ഒരു അനൗൺസ്മെൻ്റിലൂടെ പോലും വനംവകുപ്പ് അറിയിച്ചില്ലെന്നാണ് പൊതുപ്രവർത്തകനായ നിശാന്ത് പറയുന്നത്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728