Header Ads

ad728
  • Breaking News

    കൊല്ലത്ത് കെഎസ്ആർടിസി കണ്ടക്ടറും ഭാര്യയും രണ്ടിടങ്ങളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

    കൊല്ലം ആവണീശ്വരത്ത് ദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ രണ്ടിടത്ത് മരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടർ വിജേഷും ഭാര്യ രാജിയുമാണ് മരിച്ചത്. വിജേഷിനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. വാഹനത്തിൽ മുന്നിൽ ചാടിയായിരുന്നു രാജിയുടെ മരണം. കട ബാധ്യത കാരണം ഇരുവരും ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം.

    കുന്നിക്കോട് ആവണീശ്വരം മീനംകോട് കോളനിയിൽ താമസിക്കുന്ന 38 വയസുകാരി രാജി ഇന്നലെ രാത്രി പത്തരയ്ക്ക് മിനി ബസ്സിന് മുന്നിൽ ചാടിയാണ് മരിച്ചത്. ആവണീശ്വരം സ്റ്റേഷനു മുന്നിലായിരുന്നു സംഭവം. പാൻ്റ് ഇല്ലാതെ ഭർത്താവ് വിജേഷിൻ്റെ ഷർട്ട് അരയിൽ ചുറ്റിയ നിലയിലായിരുന്നു മൃതദേഹം. കാണാതായ വിജേഷിനായി തെരച്ചിൽ നടക്കുന്നതിനിടെ ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.

    വിളക്കുടി ആയിരവില്ലി പാറയ്ക്ക് സമീപം കശുമാവിൽ രാജിയുടെ ഷാളിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സാമ്പത്തിക ബാധ്യത സൂചിപ്പിക്കുന്ന കത്ത് വീട്ടിൽ നിന്ന് പോലീസിന് കിട്ടി. വിജേഷിൻ്റെ മൃതദേഹത്തിനരികിൽ നിന്ന് വസ്തു പ്രമാണം അടങ്ങിയ ഫയലും മൊബൈലും കണ്ടെത്തി. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. പണം കടം വാങ്ങാനെന്ന പേരിലാണ് രാജി വീടുവിട്ടിറങ്ങിയതെന്നും ബന്ധുക്കൾ പറയുന്നു.

    അതേസമയം പോസ്റ്റുമോർട്ടം റിപ്പോർട്ടിനു ശേഷമുള്ള മരണ കാരണം വ്യക്തമാകൂവെന്ന് കുന്നിക്കോട് പൊലീസ് അറിയിച്ചു. ഇരുവർക്കും 10 വയസുള്ള മകനും ആറു വയസുള്ള മകളുമുണ്ട്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728