Header Ads

ad728
  • Breaking News

    ഓണം ബമ്പർ ലോട്ടറി; നറുക്കെടുപ്പിന് ഇനി രണ്ട് നാള്‍




    ഓണം ബമ്പർ ലോട്ടറി വിൽപ്പനയിൽ റെക്കോർഡ് വർധന. നറുക്കെടുപ്പിന് ഇനിയും രണ്ട് നാള്‍ ബാക്കി നില്‍കെ വിൽപ്പന ഇതുവരെ 71.5 ലക്ഷം കടന്നു. കഴിഞ്ഞ തവണ 66.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റ‍ഴിഞ്ഞത്.

    സെപ്റ്റംബർ 20 നാണ് നറുക്കെടുപ്പ്. 85 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചത്. ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്നത് പാലക്കാടും തിരുവനന്തപുരത്തും. പാലക്കാട്‌ മാത്രം ഇതുവരെ 7 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്.

    25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 20 കോടി, 1 കോടി വീതം 20 പേര്‍ക്ക്. മൂന്നാം സമ്മാനം 10 കോടി, 50 ലക്ഷം വീതം 20 പേര്‍ക്ക്. നാലാം സമ്മാനം 50 ലക്ഷം, 5 ലക്ഷം വീതം 10 പേര്‍ക്ക്. അഞ്ചാം സമ്മാനം 20 ലക്ഷം, 2 ലക്ഷം വീതം 10 പേര്‍ക്ക്.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728