Header Ads

ad728
  • Breaking News

    കുറഞ്ഞ ചെലവില്‍ എസി ബസ് യാത്ര ഒരുക്കാന്‍ കെഎസ്ആര്‍ടിസിയുടെ ജനത സര്‍വീസ് ഇന്നുമുതല്‍ ആരംഭിച്ചു



    തിരുവനന്തപുരം: കുറഞ്ഞ ചെലവില്‍ എസി ബസ് യാത്ര ഒരുക്കാന്‍ കെഎസ്ആര്‍ടിസിയുടെ ജനത സര്‍വീസ് ഇന്നുമുതല്‍ ആരംഭിച്ചു. ആദ്യ പരീക്ഷണം എന്ന നിലയ്ക്ക് കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന രീതിയിലാണ് സര്‍വീസ് നടത്തുന്നത്. കൊല്ലം ഡിപ്പോയില്‍ നിന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ് സര്‍വീസ് ഫ്ളാഗ് ഓഫ് ചെയ്തു.

    കെഎസ്ആര്‍ടിസിയുടെ ലോ ഫ്ളോര്‍ ബസുകളാണ് ജനത സര്‍വീസിനായി ഉപയോഗിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് എത്തിച്ചേരാവുന്ന വിധത്തിലാണ് സര്‍വീസ് നടത്തുന്നത്. 20 രൂപയാണ് കുറഞ്ഞ നിരക്ക്. ഫാസ്റ്റ് പാസഞ്ചറിനെക്കാള്‍ കുറച്ച് കൂടിയ നിരക്കും സൂപ്പര്‍ ഫാസ്റ്റിനെക്കാള്‍ കുറഞ്ഞനിരക്കിലുമാണ് സര്‍വീസ് നടത്തുക.

    രാവിലെ 7.15ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് 9.30ന് തിരുവനന്തപുരത്ത് എത്തുന്ന രീതിക്കാണ് സര്‍വീസ്. തിരിച്ച് 10ന് തിരിക്കുന്ന ബസുകള്‍ 12ന് കൊല്ലത്ത് എത്തും. ഉച്ചയ്ക്ക് 2.20ന് പുറപ്പെട്ട് 4.30ന് തിരുവനന്തപുരത്ത് എത്തും. അഞ്ചിന് തമ്പാനൂര്‍, വഴുതക്കാട്, സ്റ്റാച്യു, പട്ടം (മെഡിക്കല്‍ കോളേജ്-കൊല്ലം ബസ്), കേശവദാസപുരം എന്നീ സ്ഥലങ്ങളിലെ ഓഫീസുകളെ ബന്ധിപ്പിച്ച് തിരികെ രാത്രി 7.15ന് അവസാനിപ്പിക്കും.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728