Header Ads

ad728
  • Breaking News

    ശ്രീകണ്ടാപുരത്ത് വ്യാപാരികൾക്കും വാണിജ്യ കെട്ടിട ഉടമകൾക്കും ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.


    ശ്രീകണ്ഠപുരം: സംസ്ഥാനത്ത് നടപ്പിലാക്കുന്ന മാലിന്യമുക്ത നവകേരളം പരിപാടിയുടെയും  വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിൻ മഴക്കാലപൂർവ്വ ശുചീകരണം, വ്യാപര ലൈസൻസ്, വിവിധ നികുതികൾ തുടങ്ങി നഗരസഭ നടപ്പിലാക്കുന്ന വിവിധ പരിപാടികളെക്കുറിച്ച് വ്യാപാരികൾക്കും വാണിജ്യ കെട്ടിട ഉടമകൾക്കും ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

    നഗരസഭ ചെയർപേഴ്സൺ ഡോ.കെ വി ഫിലോമിന ടീച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു.പരിപാടിയിൽ . നഗരസഭ സെക്രട്ടറി കെ അഭിലാഷ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാരായ പി.പി ചന്ദ്രാംഗദൻ മാസ്റ്റർ, വി.പി നസീമ, ത്രേസ്യാമ്മ മാത്യു, വ്യാപാരി സംഘടനാ പ്രതിനിധികളായ ബഷീർ, ഗോപി തുടങ്ങിയവർ സംസാരിച്ചു. 
    സെമിനാറിൽ വിവിധ വിഷയത്തിൽ നഗരസഭ ക്ലീൻ സിറ്റി മാനേജർ ജയചന്ദ്രൻ വി.ആർ, ഹരിത കേരള മിഷൻ ബ്ലോക്ക് കോഡിനേറ്റർ പി.പി സുകുമാരൻ, ക്ലീൻ കേരള കമ്പനി പ്രതിനിധി നിബിൻ, നഗരസഭ സൂപ്രണ്ട് യു. അനീഷ് കുമാർ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728