Header Ads

ad728
  • Breaking News

    ജനനവും മരണവും സാക്ഷ്യപ്പെടുത്താൻ സര്‍ക്കാര്‍ സ്കൂളിലെ പ്രഥമാധ്യാപകരും



    കേരളത്തിൽ ഇനിമുതൽ ജനനവും മരണവും സാക്ഷ്യപ്പെടുത്താൻ സർക്കാർ സ്കൂളിലെ പ്രഥമാധ്യാപകരും. ഇതുസംബന്ധിച്ച് വിജ്ഞാപനം സർക്കാർ പുറത്തിറക്കി. അംഗീകാരമുള്ള സാമൂഹികാരോഗ്യ പ്രവർത്തകർ, അങ്കണവാടി വർക്കർമാർ എന്നിവരെയും ജനന- മരണ സാക്ഷ്യപ്പെടുത്തലിന് ചുമതലപ്പെടുത്തിയിട്ടുണ്ട്.

    സ്കൂൾ പരിധിയിലെ ജനനവും മരണവും സാക്ഷ്യപ്പെടുത്താനുള്ള ചുമതല കൂടി ജനനവും മരണവും സാക്ഷ്യപ്പെടുത്താൻ സര്‍ക്കാര്‍ സ്കൂളിലെ പ്രഥമാധ്യാപകരെ ഏൽപ്പിക്കുന്നതായാണ് വിജ്ഞാപനത്തിൽ പറയുന്നത്. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.

    ജനനവും മരണവും സാക്ഷ്യപ്പെടുത്താൻ പ്രത്യേക വ്യക്തികളെ ചുമതലപ്പെടുത്താമെന്ന് 1969ലെ ജനനമരണ രജിസ്‌ട്രേഷൻ നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്. സാമൂഹികാരോഗ്യ പ്രവർത്തകർ, അങ്കണവാടി വർക്കർമാർ, സർക്കാർ സ്‌കൂളിലെ പ്രഥമാദ്ധ്യാപകർ എന്നിവരെ ചുമതലപ്പെടുത്താമെന്ന് സുപ്രീംകോടതി 2009-ൽ ഉത്തരവിട്ടിരുന്നു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728