Header Ads

ad728
  • Breaking News

    സംസ്ഥാന പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി വരുന്നു


    സംസ്ഥാന പൊലീസ് തലപ്പത്ത് ഉടൻ സമഗ്ര അഴിച്ചുപണിയുണ്ടാകും. ഡിജിപിമാരായ ബി സന്ധ്യയും എസ് ആനന്ദകൃഷ്ണനും  ഒൻപത് എസ് പി മാരും വിരമിക്കുന്നതോടെയാണ് മാറ്റം. 

    ഫയ‌ർഫോഴ്സ് മേധാവി ബി സന്ധ്യ, എക്സൈസ് കമ്മീഷണ‌ർ എസ് ആനന്ദകൃഷ്ണൻ എന്നിവ‍ർ നാളെ സർവ്വീസിൽ നിന്നും വിമരിക്കും. പൊലീസ് ആസ്ഥാനത്തെ എഡിജിപി കെ പത്മകുമാർ, ക്രൈംബ്രാഞ്ച് മേധാവി ഷെയ്ക്ക് ദർവേസ് സാഹിബ് എന്നിവർ ഡിജിപിമാരാകും. ഇതോടെ തലപ്പത്ത് വലിയ അഴിച്ചുപ്പണിയുണ്ടാകും. സ്ഥാനകയറ്റം ലഭിക്കുന്ന രണ്ട് ഉദ്യോഗസ്ഥർ ഡിജിപി തസ്തികയിലുള്ള വകുപ്പുകളിലേക്ക് മാറുമ്പോള്‍ പൊലീസ് സ്ഥാനം, ക്രൈംബ്രാഞ്ച് എന്നിവടങ്ങളിൽ ഒഴിവ് വരും. പ്രധാനപ്പെട്ട എഡിജിപി തസ്തികളിലേക്ക് നിയമിക്കാൻ ഉദ്യോഗസ്ഥരില്ലാത്തതാണ് സർക്കാരിനെ കുഴക്കുന്ന കാര്യം. 

    ഏഴ് എഡിജിപിമാരാണ് ഇപ്പോള്‍ സംസഥാന സർവീസിലുള്ളത്. എല്ലാവരും നിലവിൽ പ്രധാനപ്പെട്ട തസ്തികള്‍ വഹിക്കുകയാണ്. എം ആർ അജിത് കുമാ‍ർ, മനോജ് എബ്രഹാം, യോഗേഷ് ഗുപ്ത, എസ് ശ്രീജിത്ത്, എച്ച് വെങ്കിടേഷ്, ഗോപേഷ് അർവാള്‍, ബൽറാം കുമാർ ഉപാധ്യായ എന്നിവ‍രാണ് നിലവിലുളളത്. ഇതിൽ നാല് എഡിജിപിമാ‍ർ പൊലീസിന് പുറത്ത് ഡെപ്യൂട്ടേഷനിലുമാണ്. മനോജ് എബ്രഹാം വിജിലൻസിലും, ശ്രീജിത്ത് ട്രാൻസ്പോർട്ട് കമ്മീഷണറും, ബൽറാം കുമാർ ഉപാധ്യ ജയിൽ മേധാവി സ്ഥാനത്തും യോഗേഷ് ഗുപ്ത ബെവ്ക്കോയിലുമാണ്. എം ആർ അജിത് കുമാ‍ർ ക്രമസമാധാന ചുമതലയിലാണ്. എച്ച് വെങ്കിടേഷ് നിലവിൽ ബാറ്റലിന്‍റെയും ക്രൈം ബ്രാഞ്ചിന്‍റെയും ചുമതല നോക്കുന്നുണ്ട്. ഗോപേഷ് അഗർവാള്‍ പൊലീസ് അക്കാദമി ഡയറക്ടറുമാണ്. 

    എസ്.സി.ആർ.ബി- സൈബർ എന്നീ തസ്തികകളിൽ എഡിജിപി തസ്തിക ഒഴിഞ്ഞും കിടക്കുകയാണ്. പൊലീസ് ആസ്ഥാനത്തേക്കും ക്രൈംബ്രാഞ്ചിന്‍റെ തലപ്പത്തേക്കും എഡിപിമാരെ നിയമിക്കണമെങ്കിൽ നിലവിൽ എഡിജിപമാർ വഹിക്കുന്ന തസ്തികളിൽ നിന്നും രണ്ട് പേർ പിൻവലിക്കണം. ഈ തസ്തികളിൽ ഐജിമാർക്ക് ചുമതലയേൽപ്പിക്കേണ്ടിവരും. മൂന്ന് ഐപിഎസുകാർ ഉള്‍പ്പെടെ ഒമ്പത് എസ്പിമാരും വിരമിക്കുന്നുണ്ട്. ഇതോടെ ജില്ലാ എസ്പിമാരുടെ തലപ്പത്തും മാറ്റമുണ്ടാകും. 

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728