Header Ads

ad728
  • Breaking News

    പഴയങ്ങാടി മാലിക് ദീനാർ മഖാം ഉറൂസ് മെയ് 8 മുതൽ




    ശ്രീകണ്ഠപുരം: ഉത്തര കേരളത്തിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ ശ്രീകണ്ഠപുരം പഴയങ്ങാടി  മാലിക് ദീനാർ (റ) മഖാം ഉറൂസ് മെയ് 8 മുതൽ ആരംഭിക്കും.  കേരളത്തിലേക്ക് ഇസ്ലാമിക പ്രബോധനവുമായി ഹിജ്റ എട്ടാം നൂറ്റാണ്ടിൽ എത്തിയ മാലിക് ദീനാറിൻ്റെ സംഘത്തിൽപ്പെട്ട സ്വഹാബിവര്യരാണ് ഇവിടെ അന്ത്യ വിശ്രമം കൊള്ളുന്നത്. പഴയങ്ങാടി എക്കാലിക്കടവിൽ പായക്കപ്പലിൽ എത്തിയ സംഘം പുഴയോട് ചേർന്ന ഭാഗമാണ് പ്രബോധനത്തിനായി തെരഞ്ഞെടുത്തത്.കേരളത്തിൽ പണിത പത്ത് പള്ളികളിൽ ഒന്ന് ഇവിടെയാണ്. ഹിജ്റ 8ൽ എഡി 830 ൽ ഇവിടെ പണിത പള്ളിയാണ് മൂന്ന്  തവണ പുനർനിർമ്മാണം നടത്തിയ ശേഷം ഇന്ന് കാണുന്ന ജുമാ മസ്ജിദ്.ഇതിൻ്റെ ശിലാഫലകത്തിന് അറേബ്യയിൽ നിന്ന് കൊണ്ട് വന്ന മാർബിൾ ഫലകവും നൂറ്റാണ്ട് പഴക്കമുള്ള മിമ്പറും വാളും ഇന്നും കൗതുകക്കാഴ്ചകൾ കൂടിയാണ്.ഇവിടെ അന്ത്യവിശ്രമം കൊള്ളുന്ന അബ്ദുല്ലാഹിബ്നു മാലിക് ബ്നു അലിയ്യ് (റ), പൊടിക്കളത്തിനും അമ്മ കോട്ടത്തിനും ഇടയിലായി പുഴയോരത്ത് മഖാം മസ്ജിദിൽ അന്ത്യവിശ്രമം കൊള്ളുന്ന ഉമറുബ്നു മുഹമ്മദ്ബ്നു മാലിക് ദീനാർ (റ) അദ്യ്യ് ബ്നു ഹാതം (റ), ഉമറുൽ മുഹ്ളാർ (റ) എന്നിവരുടെ ഓർമ പുതുക്കിയാണ് അഞ്ച് ദിവസങ്ങളിലായി വിവിധ പരിപാടി നടത്തുന്നത്. ചരിത്രത്തിൽ ജർഫതൻ എന്നാണ് ഈ നാട് അറിയപ്പെടുന്നത്.

    അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ഉറൂസിൻ്റെ ഭാഗമായി താഴെ പറയുന്ന നോട്ടീസ് പ്രകാരം  മതപ്രഭാഷണം, കഥാപ്രസംഗം, ബുർദ്ദ മജ്ലിസ്, സ്വലാത്ത് വാർഷികം, ഖത്തം ദുആ, ജില്ലാതല ദഫ്മൽസരം, അന്നദാനം എന്നിവ നടക്കും.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728