Header Ads

ad728
  • Breaking News

    സ്‌കൂൾ വാഹനം 31നകം രജിസ്റ്റർ ചെയ്‌തില്ലെങ്കിൽ ഫിറ്റ്‌നസില്ല


    സ്‌കൂൾ വാഹനങ്ങൾ 31നകം മോട്ടോർ വാഹന വകുപ്പിന്റെ വിദ്യാ വാഹൻ ആപ്പിൽ രജിസ്റ്റർ ചെയ്യണം. അല്ലാത്ത വാഹനങ്ങൾക്ക്‌ ഫിറ്റ്‌നസ്‌ സർട്ടിഫിക്കറ്റ്‌ നൽകില്ല. സുരക്ഷ മിത്ര പ്ലാറ്റ്ഫോം അടിസ്ഥാനമാക്കി സ്‌കൂൾ വാഹനങ്ങളെ ജിപിഎസുമായി ബന്ധിപ്പിച്ചാണ്‌ വിവരങ്ങൾ കൃത്യമായി അപ്‌ഡേറ്റ് ചെയ്യുന്നത്‌. ആപ്പിലൂടെ സ്കൂൾ ബസിന്റെ തത്സമയ ലൊക്കേഷൻ, വേഗത, മറ്റ് അലർട്ടുകൾ എന്നിവ ലഭിക്കും. ബസ്, യാത്ര തുടങ്ങുന്നതുമുതൽ രക്ഷിതാക്കൾക്ക് നിരീക്ഷിക്കാനാകും. അമിതവേഗമെടുത്താൽ മുന്നറിയിപ്പ് ലഭിക്കും. 24,530 സ്‌കൂൾ ബസ്‌ സുരക്ഷാമിത്രയിൽ നിലവിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.  പ്ലേ സ്റ്റോറിൽനിന്ന് വിദ്യാ വാഹൻ ആപ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം.

    ● രക്ഷിതാവിന്റെ രജിസ്റ്റേർഡ് മൊബൈൽ നമ്പർ ഉപയോഗിച്ച്  വിദ്യാ വാഹൻ ആപ്പിൽ ലോഗിൻ ചെയ്യാം.
    ● മൊബൈൽ നമ്പർ ആപ്പിൽ രജിസ്റ്റർ ചെയ്ത് തരേണ്ടത് സ്‌കൂൾ അധികൃതരാണ്‌. (രക്ഷിതാവിന്‌ ഒന്നിലധികം വാഹനവുമായി  മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യാം)
    ● ആപ്പിൽ രക്ഷിതാവിന്റെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്‌ത വാഹനങ്ങളുടെ പട്ടിക കാണാം
    ● ലൊക്കേറ്റ് ചെയ്യേണ്ട വാഹനത്തിന്റെ നേരെയുള്ള ബട്ടൺ അമർത്തിയാൽ കുട്ടി സഞ്ചരിക്കുന്ന വാഹനം  ട്രാക്ക് ചെയ്യാം
    ● വാഹനം ഓടുകയാണോ എന്നും വാഹനത്തിന്റെ  ലൊക്കേഷൻ, എത്തിച്ചേരുന്ന സമയം എന്നിവ എംവിഡി/സ്കൂൾ അധികാരികൾക്കും രക്ഷിതാവിനും കാണാം
    ● ആപ്പിലൂടെ വാഹനത്തിലെ ഡ്രൈവർ, സഹായി, സ്കൂൾ അധികാരി എന്നിവരെ ഫോണിൽ വിളിക്കാം
    ● കൃത്യമായ ഡാറ്റ കിട്ടുന്നില്ലെങ്കിൽ റിഫ്രഷ് ബട്ടൺ അമർത്തുക
    ● ആപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ടോൾഫ്രീ നമ്പർ: 18005997099.
    ▪️▪️▪️▪️▪️▪️▪️

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728