Header Ads

ad728
  • Breaking News

    ഡോ. വന്ദനയുടേയും ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ രഞ്ജിത്തിന്റേയും കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

    തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ. വന്ദനയുടേയും ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ രഞ്ജിത്തിന്റെയും കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 25 ലക്ഷം രൂപയാണ് ധനസഹായം.

    മെയ് 23നാണ് തിരുവനന്തപുരം തുമ്പയിലെ കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിൽ സ്ഥിതി ചെയ്യുന്ന മെഡിക്കൽ സർവീസസ് കോർപ്പറേഷൻ സംഭരണശാലയിൽ തീപിടിത്തമുണ്ടായത്. സംഭവത്തിൽ വിവിധ രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണമായും തകർന്നു. തീ അണയ്ക്കാനുള്ള ശ്രമത്തിൽ കോൺക്രീറ്റ് മതിൽ തകർന്നാണ് അഗ്നിശമനാ സേനാ ഉദ്യോഗസ്ഥനായ രഞ്ജിത്ത് (32) ആണ് മരിച്ചത്. ആറ്റിങ്ങൽ സ്വദേശിയായിരുന്നു രഞ്ജിത്ത്.പത്തിനായിരുന്നു കേരള മനസാക്ഷിയെ ഞെട്ടിച്ചു കൊണ്ട് ഡോ. വന്ദനയുടെ ദാരുണ കൊലപാതകം നടന്നത്. പൊലീസ് വൈദ്യപരിശോധനയ്ക്കെത്തിച്ച നെടുമ്പന ഗവ. യുപി സ്കൂൾ അധ്യാപകൻ വെളിയം ചെറുകരക്കോണം ശ്രീനിലയത്തിൽ എസ്.സന്ദീപിന്റെ കുത്തേറ്റാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസ് (25) കൊല്ലപ്പെട്ടത്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728