Header Ads

ad728
  • Breaking News

    അതിതീവ്ര ദരിദ്രർക്കായുള്ള മെഡിക്കൽ കിറ്റ് വിതരണം ചെയ്തു.

    ശ്രീകണ്ഠപുരം : ശ്രീകണ്ഠപുരം നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന അതിതീവ്ര ദരിദ്രർക്ക് മെഡിക്കൽ കിറ്റ് വിതരണോദ്‌ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ ഡോ. കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ വി പി നസീമ, പി പി ചന്ദ്രംഗതൻ, ത്രേസ്യമ്മ മാത്യു, നഗരസഭ കൗൺസിലർ കെ ടി ലീല, മെഡിക്കൽ ഓഫീസർ ഡോ. ആദിത്യ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ സെയിദ് എന്നിവർ പ്രസംഗിച്ചു. നഗരസഭയിലെ വിവിധ വാർഡുകളിൽ നിന്നും തെരഞ്ഞെടുത്ത അതിദരിദ്ര കുടുംബങ്ങളിൽപ്പെട്ട രോഗം അനുഭവിക്കുന്നവർക്കാണ് മെഡിക്കൽ കിറ്റ് വിതരണം ചെയ്തത്. ഗുണഭോക്താക്കൾ നഗരസഭാധ്യക്ഷയിൽ നിന്നും മരുന്നുകൾ ഏറ്റുവാങ്ങി. മെഡിക്കൽ ഷോപ്പുകളിൽ കൂടുതൽ വില നൽകി വാങ്ങുന്ന മരുന്നുകളും, ഗവർമെന്റ് ഹോസ്പിറ്റലിൽ കിട്ടാത്തതുമായ മരുന്നുകളാണ് വിതരണം ചെയ്തത്. സ്ഥിരമായി പുറമെ നിന്നും മരുന്ന് വാങ്ങി കഴിക്കുന്ന അതിതീവ്ര ദാരിദ്ര്യം അനുഭവിക്കുന്നവർക്ക് ഇത് വളരെ ആശ്വാസകരമായിരിക്കും.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728