Header Ads

ad728
  • Breaking News

    ശ്രീകണ്ഠപുരം നഗരസഭയിൽ പാടശേഖരസമിതിക്ക് പവർ ടില്ലർ വിതരണം ചെയ്തു.

    ശ്രീകണ്ഠപുരം : ശ്രീകണ്ഠപുരം നഗരസഭയുടെ ജനകീയ ആസൂത്രണം 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പാടശേഖര സമിതിക്ക് പവർ ടില്ലർ വിതരണം ചെയ്യുന്ന പദ്ധതി മുണ്ടകം വയൽ പാടശേഖര സമിതി ഓഫീസിനു സമീപം  ഉദ്ഘാടനം ചെയ്തു. നഗരസഭയിൽ ഉൾപ്പെടുന്ന 4 പാടശേഖര സമിതിക്കാണ് പവർ ടില്ലർ വിതരണം ചെയ്യുന്നത്. കാംകോ കമ്പനിയുടെ 2,00,100 രൂപ വില വരുന്ന ടില്ലറാണ്  വിതരണം ചെയ്യുന്നത്. ടില്ലെറിന്റെ മൊത്തം വിലയിൽ 10 ശതമാനമായ 20010 രൂപ ഗുണഭോക്തൃ വിഹിതമായും 1,80,090 രൂപ നഗരസഭയും ചിലവഴിച്ചാണ് പവർ ടില്ലർ പാടശേഖര സമിതിക്ക് ലഭ്യമാക്കുക. പവർ ടില്ലർ വിതരണ ഉദ്ഘാടനം നഗരസഭാധ്യക്ഷ ഡോ. കെ വി ഫിലോമിന ടീച്ചർ നിർവ്വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോസഫീന വർഗീസ്, ത്രേസ്യാമ്മ മാത്യു, വാർഡ് കൗൺസിലർമാരായ ബാബു മാണി പെരുകിലാമല, വി സി രവീന്ദ്രൻ, കൃഷി ഓഫീസർ അഞ്ചു മോഹനൻ, അസിസ്റ്റന്റ് കൃഷി ഓഫീസർ ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. വിവിധ പാടശേഖര സമിതി അംഗങ്ങൾ പരിസരവാസികൾ എന്നിവർ പരുപാടിയിൽ പങ്കെടുത്തു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728