Header Ads

ad728
  • Breaking News

    ശ്രീകണ്ഠപുരം നഗരസഭ രണ്ടാം വാർഷികാഘോഷവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടത്തി.

    ശ്രീകണ്ഠപുരം : ശ്രീകണ്ഠപുരം നഗരസഭയുടെ രണ്ടാം വാർഷികാഘോഷവും നഗരസഭ ഈ വർഷം നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടത്തി. നഗരസഭയ്ക്ക് കീഴലുള്ള പാപപെട്ടവർക്ക് ഉപകാരപ്പെടുന്ന വിവിധ പദ്ധതികൾ നഗരസഭയുടെ നേതൃത്വത്തിൽ നടത്തിവരുന്നു. ഇതിന്റെ ഭാഗമായി 10 പ്രധാന പദ്ധതികളുടെ ഉദ്ഘാടനം രണ്ടാം വാർഷികത്തോടനുബന്ധിച്ച്സംഘടിപ്പിച്ചു. ഡയാലിസിസ് രോഗികൾക്ക് ചികിത്സാസഹായം നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ഇതുവഴി 21 പേർക്ക് 4000 രൂപ വച്ച് രോഗ ചികിത്സയുടെ ഭാഗമായി നഗരസഭ നൽകുന്നു. അതിദാരിദ്ര്യ നിർണ്ണയ പ്രക്രിയയിലൂടെ കണ്ടെത്തിയ 27 കുടുംബങ്ങൾക്ക് ആവശ്യമായ മരുന്നുകൾ വീട്ടിലെത്തിച്ച് നൽകുന്ന പദ്ധതി ഉദ്ഘാടനം നടത്തി.

     നഗരസഭയിലെ വിവിധ വാർഡുകളിൽ നിന്നും ജനറൽ, പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് വീട് പുതുക്കി പണിയുന്നതിനാവശ്യമായ സഹായം നൽകുന്ന പദ്ധതി ഉദ്ഘാടനം ഇതോടൊപ്പം നടത്തി. ഈ പദ്ധതിക്ക് അർഹരായവരിൽ ജനറൽ വിഭാഗത്തിൽ 30 പേർക്കും പട്ടികജാതി വിഭാഗത്തിൽ 11 പേർക്കും പട്ടികവർഗ്ഗ വിഭാഗത്തിൽ 4 പേർക്കുമാണ് ധനസഹായം ലഭിക്കുക. നഗരസഭയുടെ നേതൃത്വത്തിൽ എല്ലാ വാർഡുകളിലും നടത്തുന്ന കാൻസർ നിർണ്ണയ പരിശോധനാ ക്യാമ്പ് വാർഷികാഘോഷത്തിന് ഭാഗമായി ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ ഈ വർഷത്തെ പ്രധാന പദ്ധതികളിലൊന്നായ സ്ട്രീറ്റ് ലൈൻ വലിക്കൽ പദ്ധതിക്കായി 72 ലക്ഷം രൂപ മാറ്റിവച്ചിട്ടുണ്ട്. 30 വാർഡുകളിലും 1.5 കിലോമീറ്റർ ദൂരം വീതം സ്ട്രീറ്റ് ലൈൻ വലിക്കുന്ന പദ്ധതിക്കാണ് നഗരസഭയിൽ തുറക്കം കുറിച്ചത്. നഗരസഭയുടെ പ്രവർത്തനങ്ങൾ ഊർജ്ജക്ഷമമാകുന്നതിന്റെ ഭാഗമായി നഗരസഭയിൽ ISO സർട്ടിഫിക്കേഷനായി 25 ലക്ഷം രൂപയും ഓഫീസ് നവീകരണത്തിനായി 40 ലക്ഷം രൂപയും ചിവഴിച്ച് നടത്തുന്ന പദ്ധതി ഉദ്‌ഘാടനവും നടത്തി.
    നഗരസഭാ പരിധിയിൽ താമസിക്കുന്ന അശരണരും ആലംബഹീനരുമായ മാരക രോഗം അനുഭവിക്കുന്നവർക്ക് പരമാവധി 5000 രൂപ വരെ ധനസഹായം നൽകുന്ന പദ്ധതിയായ ചെയർമാൻ കെയറിന്റെ ഉദ്ഘാടനം നടത്തി. 75 ൽ അധികം വ്യക്തികൾക്ക് ഈ വർഷം തന്നെ പദ്ധതിയുടെ പ്രയോജനം ലഭിച്ചുവരുന്നു. ലഹരി സമൂഹത്തിൽ സൃഷ്ട്ടിക്കുന്ന ആഘാതത്തിൽ നിന്നും പൊതുജനങ്ങളെ രക്ഷിക്കുന്നതിനും ലഹരിക്കെതിരെ സമൂഹത്തെ ബോധവാന്മാരാക്കുന്നതിനുമായി നഗരസഭയുടെയും, പോലീസ് ഡിപ്പാർട്മെന്റിന്റെയും, എക്‌സൈസ് ഡിപ്പാർട്മെന്റിന്റെയും നേതൃത്വത്തിൽ വിവിധ പരിപാടികൾ നഗരസഭയിൽ നടത്തിവരുന്നു. ഇതിന്റെ ഭാഗമായി ലഹരിക്കെതിരെയുള്ള രണ്ടാം ഘട്ട പരിപാടിയുടെ ഉദ്ഘാടനം നടത്തി. മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരം നഗരസഭാ ഹാളിൽ വച്ച് സംഘടിപ്പിച്ചു. വിവിധ കോളേജിൽ നിന്നും സ്കൂളിൽനിന്നുമുള്ള വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. ലഹരിക്കെതിരെയുള്ള പരിപാടികളുടെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്കായി 2 മിനിട്ടുള്ള ഷോർട് ഫിലിം മത്സരവും സംഘടിപ്പിക്കും. മത്സരങ്ങളുടെ സമ്മാനദാന പ്രഖ്യാപനത്തിന്റെയന്ന് പ്രശസ്ത മജീഷന്റെ മാജിക്‌ ഷോയും സംഘടിപ്പിക്കും. നഗരസഭയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പിലാക്കിവരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളായ ദേശീയ നഗര ഉപജീവന മിഷൻ, പ്രധാന മന്ത്രി ആവാസ് യോജന (നഗരം)-ലൈഫ് എന്നീ പദ്ധതികളുടെ ഭാഗമായി അഗതിരഹിത കേരളം, അതിദരിദ്രരുടെ മൈക്രോപ്ലാൻ, പി.എം.എ.വൈ ലൈഫ് എന്നി പദ്ധതികളിലെ ഗുണഭോക്‌തൃകുടുംബങ്ങളെയും ഓക്സിലറി ഗ്രൂപ്പിലെയും കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെയും കുടുംബങ്ങളെ കേന്ദ്രികരിച്ചുകൊണ്ട് നടത്തുന്ന ഒപ്പം ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. 50 ലക്ഷം രൂപ ചിലവഴിച്ച് പ്രതിവർഷം 253 വീടുകൾ ഈ പദ്ധതികൾ വഴി പണിത് നൽകുന്നു. നഗരസഭയുടെ ഭാഗത്തുനിന്നും സമയബന്ധിതമായി സംരംഭങ്ങൾക്ക് ലൈസൻസുകളും അംഗീകാരങ്ങളും നൽകുന്ന വിഷയത്തിൽ കേരള സർക്കാരുമായുള്ള എല്ലാ ഇടപാടുകൾക്കുമുള്ള വേദിയായ കെ സ്വിഫ്റ്റ് നഗരസഭയിൽ ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠപുരം നഗരസഭയുടെ രണ്ടാം വാർഷികാഘോഷത്തിന്റെയും വിവിധ പദ്ധതികളെ ഉദ്ഘാടനം ഇരിക്കൂർ എംഎൽഎ അഡ്വ. സജീവ് ജോസഫ് നിർവഹിച്ചു. നഗരസഭാധ്യക്ഷ ഡോ. കെ വി ഫിലോമിന ടീച്ചർ ആദ്യക്ഷത വഹിച്ച ചടങ്ങിൽ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ കെ പ്രേം കൃഷ്ണ മുഖ്യാതിഥിയായി. നഗരസഭാ സെക്രട്ടറി കെ. അഭിലാഷ്, വൈസ് ചെയർമാൻ കെ. ശിവദാസൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ പി പി ചന്ദ്രംഗതൻ, വി പി നസീമ, കെ സി ജോസഫ് കൊന്നക്കൽ, ത്രേസ്യാമ്മ മാത്യു, നഗരസഭ കൗൺസിലർ വി സി രവീന്ദ്രൻ, വിവിധ രാഷ്ട്രിയ കക്ഷി നേതാക്കന്മാരായ കെ പി ഗംഗധരൻ, കെ സലാഹുദ്ധീൻ, സി ഡി എസ് മെമ്പർ സെക്രട്ടറി ആശ എന്നിവർ പ്രസംഗിച്ചു. വാർഡുകളിൽ നിന്നും ആശാവർക്കർമാർ, സിഡിഎസ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, അംഗൻവാടി ടീച്ചർ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ പരുപാടിയിൽ പങ്കെടുത്തു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728