Header Ads

ad728
  • Breaking News

    മഹമൂദ് ഡോക്ടറുടെ ഓർമകൾ മരിക്കുന്നില്ല.

    ശ്രീകണ്ഠപുരം : ശ്രീകണ്ഠപുരം സൽസബീൽ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെയും കണ്ണൂർ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ ശ്രീകണ്ഠപുരം സൽസൽബീൽ പബ്ലിക് സ്കൂളിൽ വച്ച് ഡോ. പി. കെ. പി മഹമൂദ് അനുസ്മരണവും സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും നടത്തി. ശ്രീകണ്ഠപുരം മേഖലയിൽ ആതുര സേവന രംഗത്തെ നിറ സാന്നിധ്യമായിരുന്ന പി. കെ. പി മഹമൂദ് ഡോക്ടർ മലയോര മേഖലയിലെ പാവങ്ങളുടെ രാജാവായിരുന്നു. സാമൂഹിക സേവന രംഗത്ത് ചാരിറ്റി പ്രവർത്തനങ്ങളിലൂടെ ശ്രദ്ധ നേടിയ മഹമൂദ് ഡോക്ടർ ഇന്നും പൊതു ജനങ്ങളുടെ മനസ്സിൽ മായാതെ നിലനിൽക്കുന്നു. മഹമൂദ് ഡോക്ടറിന്റെ 7-)o ചരമ ദിനത്തിൽ അദ്ദേഹത്തിന്റെ ഓർമകൾ അനുസ്മരിക്കുന്നതിനായി നടത്തിയ പരിപാടി ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ. കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു. സൽസബീൽ എഡ്യൂക്കേഷണൽ ട്രസ്റ്റ്‌ പ്രസിഡണ്ട്‌ സി സി മാമുഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ ചെങ്ങളായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ വി പി മോഹനൻ മുഖ്യ പ്രഭാഷണം നടത്തി. സൽസബീൽ എഡ്യൂക്കേഷണൽ ട്രസ്റ്റ്‌ ജനറൽ സെക്രട്ടറി ഒ വി മുഹമ്മദ് ഹുസൈൻ, കെ പി ഗംഗാധരൻ, പി സി രാമചന്ദ്രൻ, എൻ പി റഷീദ് മാസ്റ്റർ, പി കെ മധുസൂദനൻ, കെ സഹദേവൻ, ഇ എൻ സുനിൽ ബാബു, കെ. അബ്ദുൽ ഹക്കിം, എസ് പി മുസ്തഫ, വി പി അബ്ദുള്ള, സി പി സഫൂറ, എൻ നിമിഷ, മാസ്റ്റർ ഷിഹാൻ ഇബ്രാഹിം, യു പി അബ്ദുറഹ്മാൻ എന്നിവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728