Header Ads

ad728
  • Breaking News

    രാജ്യം ഇന്ന് 74-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു 🇮🇳 എന്താണ് റിപ്പബ്ലിക് ദിനം ?

    ──────────────────
    2023 ജനുവരി 26 വ്യാഴം
    ──────────────────

    1950 ജനുവരി 26ന് ഇന്ത്യന്‍ ഭരണഘടന ഔദ്യോഗികമായി പ്രാബല്യത്തില്‍ വന്ന ദിവസമാണ് റിപ്പബ്ലിക് ദിനം. ഈ ചരിത്രപരമായ പ്രവര്‍ത്തനം ഇന്ത്യയെ ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി ഒദ്യോഗിക പരിവര്‍ത്തനം ചെയ്തു. അതിനാല്‍ എല്ലാ വര്‍ഷവും ജനുവരി 26ന് ഇത് ആഘോഷിക്കപ്പെടുന്നു.

    1947 ഓഗസ്റ്റ് 15ന് നീണ്ട പോരാട്ടത്തിന് ഒടുവില്‍ ഇന്ത്യ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയെങ്കിലും അന്ന് ഇന്ത്യക്ക് ഔദ്യോഗിക ഭരണഘടന ഇല്ലാതിരുന്നതിനാല്‍ സ്വാതന്ത്ര്യലബ്ധിക്ക് ശേഷവും നമ്മുടെ രാജ്യം ജോര്‍ജ്ജ് ആറാമന്‍ രാജാവിന്റെ ഭരണത്തിന്‍ കീഴിലുള്ള ഭരണഘടനാപരമായ രാജവാഴ്ചയായിരുന്നു.

    രണ്ടര വര്‍ഷത്തിന് ശേഷം 1950 ജനുവരി 26ന് ഇന്ത്യന്‍ ഭരണഘടന പ്രാബല്യത്തില്‍ വന്നതോടെ ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായി മാറ്റി. ഇന്ത്യയെ പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിച്ച ഈ ദിവസമായിരുന്നു അത്. ഈ ദിനത്തെ ആദരിക്കുന്നതിനായി, ഇന്ത്യന്‍ റിപ്പബ്ലിക് ദിനം എല്ലാ വര്‍ഷവും ജനുവരി 26ന് രാജ്യമെമ്പാടും ആഘോഷിക്കുന്നു. ഏവർക്കും ശ്രീകണ്ഠപുരം വിഷന്റെ റിപ്പബ്ലിക് ദിനാശംസകൾ.. 🇮🇳

    ──────────────────

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728