Header Ads

ad728
  • Breaking News

    ശ്രീകണ്ഠപുരത്ത് കുടുംബശ്രിയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് ചന്ത ആരംഭിച്ചു.

    ശ്രീകണ്ഠപുരം : ശ്രീകണ്ഠപുരം നഗരസഭയിൽ കുടുംബശ്രീ സിഡിഎസ്സിന്റെ നേതൃത്വത്തിൽ നഗരസഭയ്ക്ക് മുൻവശം ക്രിസ്തുമസ് ചന്ത ആരംഭിച്ചു. വിവിധയിനം ജൈവ പച്ചക്കറികൾ, ക്രിസ്തുമസ് കേക്കുകൾ, പലഹാരങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ ഉൽപാദിപ്പിക്കുന്ന നിത്യോപയോഗ സാധനങ്ങൾ എന്നിവ കുറഞ്ഞ നിരക്കിൽ ചന്തയിൽ വില്പനയ്‌ക്കെത്തിച്ചിട്ടുണ്ട്. ക്രിസ്തുമസ്സിന് മുന്നോടിയായി പൊതുജനങ്ങൾക്ക് ഗുണമെന്മയുള്ള വസ്തുവകകൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ചന്ത ആരംഭിച്ചിട്ടുള്ളത്. നഗരസഭാധ്യക്ഷ ഡോ. കെ വി ഫിലോമിന ടീച്ചർ കുടുംബശ്രീ ചന്ത ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ ഓമന, മുനിസിപ്പൽ കൗൺസിലർമാരായ കെ വി ഗീത, കെ ടി ലീല, വി വി ജമുന, ഇ വി തങ്കമണി, നഗരസഭാ റവന്യൂ ഇൻസ്‌പെക്ടർ ലക്ഷ്മണൻ, പി വി ഉത്തമൻ വിവിധ വാർഡുകളിൽ നിന്നുള്ള കുടുംബശ്രീ അംഗങ്ങൾ പരുപാടിയിൽ പങ്കെടുത്തു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728