Header Ads

ad728
  • Breaking News

    അവശനിലയിൽ കണ്ടെത്തിയ വയോധികനെ സമരിറ്റൻ ഹോമിൽ എത്തിച്ചു

     ശ്രീകണ്ഠാപുരം: ചേപ്പറമ്പ് റബ്ബർ തോട്ടത്തിനുള്ളിലെ ഷെഡ്ഡിൽ ഏതാനും ദിവസങ്ങളായി നടക്കാൻ പോലും കഴിയാതെ വളരെ അവശനിലയിൽ ഒരു വയോധികൻ കിടക്കുന്നതായ വിവരം നാട്ടുകാരായ ജയകൃഷ്ണൻ, ദിവാകരൻ എന്നിവർ അറിയിച്ചതനുസരിച്ച് ശ്രീകണ്ഠാപുരം നഗരസഭാ ചെയർപേഴ്സൺ ഡോ. കെ. വി ഫിലോമിന, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫിനാ ടീച്ചർ , കൗൺസിലർമാരായ 
    കെ. വി കുഞ്ഞിരാമൻ, കെ. ജെ ജോണി, സമരിറ്റൻ ഹോം ഡയറക്ടർ ഫാ.ബിനു പൈംമ്പിള്ളിൽ, സമരിറ്റൻ എമർജൻസി ടീം അംഗങ്ങളായ
    കെ. സനീഷ്, നേഴ്സ് അമ്പിളി വിജേഷ് , ഡോ. ലില്ലി കെ.ജെ, ചെങ്ങളായിലുളള പാരമ്പര്യ വൈദ്യൻ ഗഫൂർ എന്നിവരുടെ നേതൃത്വത്തിൽ അടിയന്തര പ്രാഥമിക ശുശ്രൂഷകൾ നൽകി ചെങ്ങളായി നെല്ലിക്കുന്നിലുള്ള സമരിറ്റൻ ഹോമിൽ പ്രവേശിപ്പിച്ചു. 
    തൊടുപുഴ, തൊമ്മൻകുത്ത് സ്വദേശിയായ ജോസിനെയാണ് അവശനിലയിൽ കണ്ടെത്തിയത്. ഇദ്ദേഹം വർഷങ്ങളായി ടാപ്പിംഗ് തൊഴിലാളിയായും, ചെങ്കൽ പണയിലെ തൊഴിലാളിയായും ജോലി ചെയ്തു വരുകയാണ്. തനിച്ച് താമസിച്ചിരുന്ന ഒരു വ്യക്തിയാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്. ബന്ധുക്കളോ, കുടുംബക്കാരോ എത്തിച്ചേരുന്നതുവരെ ഇദ്ദേഹത്തെ ചെങ്ങളായിലുള്ള സമരിറ്റൻ വയോജന ഭവനത്തിൽ താൽക്കാലികമായി പാർപ്പിച്ചിരിക്കുകയാണ്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728