Header Ads

ad728
  • Breaking News

    ഇന്ന് കർക്കടകം ഒന്ന്; രാമായണ മാസാചരണത്തിന് തുടക്കം

              🪔
    ക്ഷേത്രങ്ങളും വീടുകളും ഒരു മാസക്കാലത്തേക്ക് രാമായണ മാസാചരണത്തിനായി ഒരുങ്ങി. ഒരുമാസത്തെ രാമായണ പാരായണത്തിന് ഇന്ന് തുടക്കമാകും. ക്ഷേത്രങ്ങളിൽ വിവിധ ചടങ്ങുകളും വിശേഷാൽപൂജകളും നടക്കും._

    _തളി ശ്രീരാമസ്വാമിക്ഷേത്രത്തിൽ രാമായണപാരായണം നടക്കും. തളി മഹാക്ഷേത്രത്തിൽ കർക്കടകമാസ വിശേഷാൽ ആഘോഷങ്ങൾ ഉണ്ടാകും. രാവിലെ ഒമ്പതിന് സി.പി. നാരായണ പിഷാരടി രാമായണപാരായണവും 31-ന് നിറപുത്തിരി ആഘോഷവും നടക്കും._

    _തിരുത്തിയാട് അഴകൊടി ദേവി മഹാക്ഷേത്രത്തിൽ ഞായറാഴ്ചമുതൽ 23 വരെ അധ്യാത്മരാമായണ സപ്താഹയജ്ഞം നടത്തും. 17-ന് രാവിലെ 8.30-ന്‌ മലബാർ ദേവസ്വംബോർഡ് കമ്മിഷണർ എ.എൻ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്യും. എ.കെ.ബി. നായരാണ് യജ്ഞാചാര്യൻ. ആനന്ദവല്ലി അമ്മ അങ്ങേപ്പാട്ട് പാരായണം നടത്തും._

    _വളയനാട് ദേവീക്ഷേത്രത്തിൽ രാമായണപാരായണ പ്രഭാഷണയജ്ഞം നടക്കും. ദിവസവും ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെയാണ് പാരായണം. പോലൂർ രൂപേഷ് ആർ. മാരാരാണ് യജ്ഞാചാര്യൻ._

    _ബിലാത്തികുളം ശിവക്ഷേത്രത്തിൽ ഗീത കോമളരാജൻ വള്ളിക്കുന്ന് വൈകീട്ട് 5.30 മുതൽ 6.30 വരെ പാരായണം നടത്തും. എടക്കാട് സുബ്രഹ്മണ്യ ഗണപതി ക്ഷേത്രത്തിൽ കെ.കെ. നാരായണൻ നമ്പൂതിരി രാവിലെ 7.30 മുതൽ 9.30 വരെ രാമായണപാരായണം നടത്തും._

    _കാരപ്പറമ്പ് നെല്ലിക്കാവ് ഭഗവതിക്ഷേത്രത്തിൽ വൈകീട്ട് അഞ്ചുമുതൽ ആറുവരെ കൊട്ടിയൂർ കൃഷ്ണകുമാർ പാരായണം നടത്തും. പന്നിയങ്കര ദുർഗാഭഗവതി ക്ഷേത്രത്തിൽ മോഹനൻ പിഷാരടിയുടെ നേതൃത്വത്തിൽ വൈകീട്ട് 5.30 മുതൽ പാരായണം നടത്തും. കണിയോത്ത് ശിവക്ഷേത്രത്തിൽ മാതൃസമിതിയുടെ നേതൃത്വത്തിൽ പാരായണം നടത്തും. കാരന്തൂർ ഹരഹര മഹാദേവക്ഷേത്രത്തിൽ വൈകീട്ട് അഞ്ചുമുതലും ഗാന്ധിറോഡ് ദുർഗാദേവിക്ഷേത്രത്തിൽ രാവിലെ 9.30 മുതലും പാരായണം നടത്തും. വരക്കൽ ബലിതർപ്പണ ട്രസ്റ്റിന്റെ നേതൃത്വത്തിൽ 17-ന് രാവിലെ 9.30-ന്‌ മാനാഞ്ചിറ മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ ജില്ലാതല രാമായണ പ്രശ്നോത്തരി മത്സരവും സംഘടിപ്പിക്കും._

    _പാവങ്ങാട് പുത്തൂർ ശ്രീദുർഗാ ക്ഷേത്രത്തിൽ രാമായണപാരായണം 17-ന് ഞായറാഴ്ച രാവിലെ എട്ടിന് ആരംഭിക്കും. ശ്യാമള പാരായണം നടത്തും._

    _മൂന്നാലിങ്കൽ തിരുവാണി ഭഗവതിക്ഷേത്രത്തിൽ ഓഗസ്റ്റ് 16 വരെ രാമായണപാരായണം നടക്കും._

    _ക്ഷേത്രം മേൽശാന്തി ടി. സഹദേവൻ വൈകീട്ട് 4.15 മുതൽ 5.15 വരെ പാരായണം നടത്തും._


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728