Header Ads

ad728
  • Breaking News

    അപകടകരമായ വിധത്തിലെ ബെെക്ക് റേസും മത്സരയോട്ടവും തടയാൻ മോട്ടോർ വാഹന വകുപ്പ് കർശന നടപടികളിലേക്ക്


    __________21_06_2022________

    തിരുവനന്തപുരം: അപകടകരമായ വിധത്തിലെ ബെെക്ക് റേസും മത്സരയോട്ടവും തടയാൻ മോട്ടോർ വാഹന വകുപ്പ് കർശന നടപടികളിലേക്ക്. നാളെ മുതൽ രണ്ടാഴ്ച വിവിധയിടങ്ങളിൽ കർശന പരിശോധനകൾ നടത്തും. പതിവായി മത്സര ഓട്ടങ്ങളും അഭ്യാസങ്ങളും നടക്കുന്നതായി പരാതി ലഭിച്ച ഇടങ്ങൾക്ക് പുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപവും പൊതു നിരത്തുകളിലും പരിശോധന നടത്തും. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ കർശന നടപടിയടുക്കും. ഗതാഗത മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. കോവളം ബെെപ്പാസിൽ റേസിനിടെ ബെെക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ച സാഹചര്യത്തിലാണ് തീരുമാനം.
    കഴിഞ്ഞ ദിവസമാണ് റേസിനിടെ ബെെക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചത്. ചൊവ്വര സ്വദേശി ശരത്, വട്ടിയൂർക്കാവ് സ്വദേശി മുഹമ്മദ് ഫിറോസ് എന്നിവരാണ് മരിച്ചത്. വിഴിഞ്ഞം മുക്കോലയിൽ കല്ലുവെട്ടാം കുഴിക്ക് സമീപത്താണ് അപകടമുണ്ടാകുന്നത്. അപകടമുണ്ടായ ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പതിവായി ബൈക്ക് റേസ് നടക്കുന്ന സ്ഥലമാണ് മുക്കോലയെന്ന് പ്രദേശവാസികൾ പറയുന്നത്. ഒന്നരവഷത്തിനിടെ ഒൻപത് അപകടമരണങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728