Header Ads

ad728
  • Breaking News

    സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം കൂടുതല്‍ അരി കിട്ടും.

    സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം കൂടുതല്‍ അരി കിട്ടും. വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോ അരി ലഭിക്കും. കഴിഞ്ഞ മാസം വരെ നല്‍കിയിരുന്ന വിഹിതത്തില്‍ രണ്ട് കിലോ വര്‍ധിപ്പിച്ചു. കിലോയ്ക്ക് 10.90 രൂപ നിരക്കിലാണ് വിതരണം. 

    ഈ മാസം മുതല്‍ ആന്ധ്രയില്‍ നിന്നും തെലങ്കാനയില്‍ നിന്നുമുള്ള അരിയാകും വിതരണം ചെയ്യുക. മുമ്പ് ബംഗാള്‍, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിന്നുള്ള അരിയാണ് വിതരണം ചെയ്തിരുന്നത്. ശ്രീകണ്ടാപുരം വിഷൻ...ഈ മാസം അതത് റേഷന്‍ കടകളിലെ നീക്കിയിരിപ്പ് അനുസരിച്ച് വെള്ള, നീല കാര്‍ഡ് ഉടമകള്‍ക്ക് 5 കിലോയും ബ്രൗണ്‍ കാര്‍ഡ് ഉടമകള്‍ക്ക് രണ്ടു കിലോയും സ്‌പെഷല്‍ അരി കിലോയ്ക്ക് 15 രൂപയ്ക്ക് നല്‍കും. 

    മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡിന് അഞ്ചു കിലോ അരി സൗജന്യം
    കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി പ്രകാരം ഈ മാസം മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡിന് അഞ്ചു കിലോ അരി സൗജന്യമായി നല്‍കും. കഴിഞ്ഞ മാസം വരെ നാല് കിലോ അരിയും ഒരു കിലോ ഗോതമ്പുമാണ് ഈ പദ്ധതി പ്രകാരം നല്‍കിയിരുന്നത്. റേഷനരി കൂടുതല്‍ കിട്ടുമ്പോള്‍, ഗോതമ്പും ആട്ടയും ഈ മാസം കുറയും. 

    മുന്‍ഗണനേതര വിഭാഗത്തിന് (നീല, വെള്ള കാര്‍ഡുകള്‍) കേന്ദ്ര സര്‍ക്കാര്‍ ഗോതമ്പ് നിര്‍ത്തിയ സാഹചര്യത്തിലാണിത്. നീല, വെള്ള, ബ്രൗണ്‍ കാര്‍ഡ് ഉടമകള്‍ക്ക് അതത് താലൂക്കിലെ നീക്കിയിരിപ്പ് അനുസരിച്ച് മാത്രമാകും ഈ മാസം പാക്കറ്റ് ആട്ട വിതരണം ചെയ്യുക. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലത്തെ മണ്ണെണ്ണ വിതരണം തുടരും. 

     

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728