Header Ads

ad728
  • Breaking News

    ട്രെയിനില്‍ പ്രതിഷേധിക്കാമെങ്കില്‍ പ്ലെയിനില്‍ പറ്റില്ലേ.പോലീസിന്‍റേത് ഇരട്ടനീതി വി.ഡി സതീശന്‍

    സംസ്ഥാനത്ത് പോലീസ് ഇരട്ടനീതിയാണ് നടപ്പാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍_. 

    _കോണ്‍ഗ്രസ് ഓഫീസുകള്‍ അടിച്ചു തകര്‍ത്തിട്ടും കേസുകള്‍ എടുക്കുന്നില്ല. കോണ്‍ഗ്രസുകാരന്റെ കാല് തല്ലിയൊടിച്ച സംഭവത്തില്‍ എടുത്തത് ജാമ്യം ലഭിക്കുന്ന കേസാണ്. തന്നെ കൊല്ലുമെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്. പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നും ഭീഷണി മുഴക്കുന്നു. സിപിഎമ്മുകാര്‍ ഗാന്ധി പ്രതിമയുടെ തലവെട്ടിയെടുത്തിട്ടും സംസ്ഥാനത്തെ സാംസ്‌കാരിക നായകര്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു_.

    _മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ അതിനെതിരായി ആദ്യം നിലപാടെടുക്കുന്നത് താനായിരിക്കുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പഞ്ഞു. വിമാനത്തില്‍നിന്ന് മുഖ്യമന്ത്രി പുറത്തിറങ്ങിയ ശേഷമാണ് യൂത്ത്കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറിയും എല്‍ഡിഎഫ് കണ്‍വീനറും പറഞ്ഞതിന്റെ ദൃശ്യങ്ങള്‍ എല്ലാവരുടെയും കൈകളിലുണ്ട്. സിപിഎം നേതാക്കള്‍ ഈ വിഷയത്തില്‍ അഭിപ്രായം മാറ്റിപറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ മാറ്റിപ്പറയുന്നത്_.

    _വിമാനത്തിലായായും ട്രെയിനിലായാലും പ്രതിഷേധം ഒരുപോലെ തന്നെയാണ്. ട്രെയിനില്‍ യാത്രചെയ്ത മന്ത്രിയുടെ തലയില്‍ കരിയോയില്‍ ഒഴിച്ച പാര്‍ട്ടിയല്ലേ സിപിഎം? ട്രെയിനിലാകാം, പ്ലെയിനില്‍ പറ്റില്ലേ? എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് രണ്ട് പേരെ വിമാനത്തില്‍ ഉന്തിയിടാം. കേസെടുത്തിട്ടില്ലല്ലോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു_.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728