Header Ads

ad728
  • Breaking News

    ഇരിക്കൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ ഒരു കേഡറ്റ് ഒരു പുസ്തകം പദ്ധതിക്ക് തുടക്കം കുറിച്ചു.

    ഇരിക്കൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ വായന വാരാചരണത്തിന്റെ ഭാഗമായി സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഒരു കേഡറ്റ് ഒരു പുസ്തകം പദ്ധതിക്ക് തുടക്കം കുറിച്ചു.

     സ്കൂളിൽ നടന്ന പുസ്തകോത്സവത്തിലാണ് വായനശീലം തിരികെ പിടിക്കുക എന്ന ലക്ഷ്യത്തോടെ മുഴുവൻ കേഡറ്റുകളും സ്വന്തമായി ഇഷ്ടമുള്ള പുസ്തകം വാങ്ങിയത്. തുടർന്ന് എല്ലാ കേഡറ്റുകളും വീട്ടിൽ സ്വന്തമായി ചെറിയ ഒരു ലൈബ്രറി ഒരുക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു. ഓൺലൈൻ ലോകത്ത് കൂടുതൽ സമയം ചെലവിടുന്ന കുട്ടികളെ തിരികെ വായനയുടെ ലോകത്ത് എത്തിക്കാൻ വായനവാരക്കാലത്ത് വിവിധ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഹെഡ്മിസ്ട്രസ് വി.സി ശൈലജ, പി.ടി എ പ്രസിഡണ്ട് കെ.കെ അബ്ദുല്ല ഹാജി, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ വി.വി സുനേഷ് , സ്റ്റാഫ് സെക്രട്ടറി ഇ.പി ജയപ്രകാശ്, വായനക്കൂട്ടം കൺവീനർ കെ.പി സുനിൽകുമാർ , പി ധന്യ മോൾ എന്നിവർ നേതൃത്വം നൽകുന്നു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728