Header Ads

ad728
  • Breaking News

    കെ.എസ്.ടി.എ.പഠനോപകരണങ്ങൾ വിതരണം ചെയ്തു.


    പെരുമണ്ണ് ദുരന്തത്തിലെ പിഞ്ചോമനകളുടെ ഓർമ്മയ്ക്കായി വർഷം തോറും കെ.എസ്.ടി.എ.സംസ്ഥാന കമ്മറ്റി നൽകി വരുന്ന പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.റോബർട്ട് ജോർജ്ജ് നിർവ്വഹിച്ചു.പെരുമണ്ണ് നാരായണവിലാസം സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ കെ.എസ്.ടി.എ.സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ.സി.മഹേഷ് അധ്യക്ഷനായി. കെ.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡൻ്റ് കെ.പി രാധാകൃഷ്ണൻ, ജില്ലാ എക്സിക്യുട്ടീവ് അംഗം എം.വി.നാരായണൻ, പി.ടി.എ പ്രസിഡൻ്റ് പി.വി.മിഥ്ലാജ്, ഉപജില്ലാ പ്രസിഡൻ്റ് ഇ.കെ.അജിത്കുമാർ, ഉപജില്ലാ ട്രഷറർ സുനിൽ കുമാർ.ടി.വി.ഒ.,മദർ പി.ടി.എ പ്രസിഡൻറ് നൈലോഫർ, പ്രധാനാധ്യാപിക കെ.വനിത, സീനിയർ അസിസ്റ്റൻറ് ജയന്തി. കെ.കെ. എന്നിവർ സംസാരിച്ചു..ഉപജില്ലാ സെക്രട്ടറി കെ.പി.ശിവപ്രസാദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഇരിക്കൂർ ബ്രാഞ്ച് സെക്രട്ടറി ആർ.കെ.ഹരീന്ദ്രനാഥ്‌ നന്ദി പറഞ്ഞു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728