Header Ads

ad728
  • Breaking News

    എസ്.എസ്.എല്‍.സിഏറ്റവും കൂടുതൽ വിജയശതമാനം കണ്ണൂരിൽ; 99.76%

    15/06/2022

    ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി വിജയം കണ്ണൂരാണ് ഏറ്റവും കൂടുതൽ വിജയ ശതമാനമുള്ള റവന്യു ജില്ല. 99.76% ആണ് ജില്ലയിലെ വിജയശതമാനം.  

    ഏറ്റവും കുറവ് വിജയ ശതമാനമുള്ള റവന്യു ജില്ല വയനാടാണ്- 98.07%. ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാർത്ഥികൾ മലപ്പുറത്താണ്. 

    ഇത്തവണ ഗ്രേസ് മാർക്കില്ല. ഫോക്കസ് ഏരിയയിൽ നിന്ന് 70%-വും ഫോക്കസ് ഏരിയക്ക് പുറത്ത് നിന്ന് 30% വുമായിരുന്നു ചോദ്യങ്ങൾ. കോവിഡ് പ്രതിസന്ധികൾക്കിടയിലും പ്രാക്ടിക്കൽ പരീക്ഷകൾ പൂർത്തിയാക്കി ഒന്നരമാസത്തിനകമാണ് ഫലം പ്രഖ്യാപിച്ചത്.

    70 ക്യാംപുകളിലാണ് മൂല്യനിർണയം നടന്നത്. 9722 അദ്ധ്യാപകർ മൂല്യനിർണയത്തിനുണ്ടായിരുന്നു. ഇതിന് സഹായകമായ അദ്ധ്യാപകരുടെയും, പരീക്ഷാഭവൻ ജീവനക്കാരുടെയും മറ്റുള്ളവരുടെയും കൂട്ടായ പരിശ്രമത്തെ മന്ത്രി അഭിനന്ദിച്ചു. വിദ്യാർത്ഥികളെയും മന്ത്രി അഭിനന്ദിച്ചു


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728