Header Ads

ad728
  • Breaking News

    കേരളത്തിലേക്കെത്തുന്ന മീന്‍ലോറികളില്‍ പരിശോധന നടത്താന്‍ അതിര്‍ത്തിയില്‍ വലവിരിച്ച്‌ ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍.

    10/05/2022

    കാസര്‍കോട്: കേരളത്തിലേക്കെത്തുന്ന മീന്‍ലോറികളില്‍ പരിശോധന നടത്താന്‍ അതിര്‍ത്തിയില്‍ വലവിരിച്ച്‌ ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍.

    മഞ്ചേശ്വരം ചെക്ക്‌പോസ്റ്റിലാണ് ഭക്ഷ്യസുരക്ഷ അസി. കമീഷണര്‍ ജോണ്‍ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയത്.

    കര്‍ണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്കു വന്ന മീന്‍ലോറികളില്‍ പരിശോധന നടത്തി. ഇതിനായി മൊബൈല്‍ പരിശോധന ലാബും അധികൃതര്‍ ഒരുക്കിയിരുന്നു. വൈകീട്ട് ആറുവരെ 16 ലോറികളില്‍ പരിശോധന നടത്തിയതായി അസി. കമീഷണര്‍ പറഞ്ഞു. എന്നാല്‍, പഴകിയതോ രാസപദാര്‍ഥങ്ങളുള്ളതോ ആയ മത്സ്യം കണ്ടെത്താനായില്ലെന്ന് അദ്ദേഹം അറിയിച്ചു.

    കേരളത്തിലേക്ക് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം കടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പരിശോധന അതിര്‍ത്തിയിലേക്ക് മാറ്റിയത്. രണ്ടുദിവസം മുമ്ബ് പുലര്‍ച്ച മൂന്നരക്ക് കാസര്‍കോട് മാര്‍ക്കറ്റില്‍നിന്ന് 200 കിലോ പഴകിയ മീന്‍ പിടികൂടി നശിപ്പിച്ചിരുന്നു.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728