Header Ads

ad728
  • Breaking News

    കാത്തലിക് എഡ്യൂക്കേഷണൽ എംപ്ലോയീസ് ട്രസ്റ്റിന്റെ വാർഷിക പൊതുയോഗവും അവാർഡ് ദാനവും

    പയ്യാവൂർ: കാത്തലിക് എഡ്യൂക്കേഷണൽ എംപ്ലോയീസ് ട്രസ്റ്റിന്റെ (സീറ്റ് ) വാർഷിക പൊതുയോഗവും അവാർഡ് ദാനാചടങ്ങും ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ നടന്നു. റിലീജിയസ് ഫോർ അസംപ്ഷൻസ് സുപ്പീരിയർ ജനറൽ സിസ്റ്റർ ഡോക്ടർ രേഖ ചേന്നാട്ട് ഉദ്ഘാടനം ചെയ്തു. സീറ്റ് പ്രസിഡന്റ്‌ ജോസ് മേമടത്തിൽ അധ്യക്ഷത വഹിച്ചു. സീറ്റ് നൽകുന്ന കെ. എ യോഹന്നാൻ എക്സലൻസ് അവാർഡിന് റോസമ്മ കുഴിവേലിൽ അർഹയായി. ചെമ്പേരി ഫോറോന അസിസ്റ്റന്റ് വികാരി ഫാ. ജിബിൻ വട്ടംകാട്ടേൽ അനുഗ്രഹ പ്രഭാഷണം നടത്തി.
    എരുവേശ്ശി ഗ്രാമപഞ്ചായത്തു പ്രസിഡന്റ്‌ ടെസ്സി ഇമ്മാനുവേൽ, സീറ്റ് സെക്രട്ടറി സജീവ് , ട്രഷറർ ജോസ് കണ്ടത്തിൽ, ജോയിന്റ് സെക്രട്ടറി ഷൈബി കുഴിവേലിപ്പുറത്ത്, ഷാജി വർഗീസ്, ലിസമ്മ ജോസഫ്, ഇമ്മാനുവേൽ ജോർജ് എന്നിവർ സംസാരിച്ചു. പുതിയ ഭരണ സമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728