Header Ads

ad728
  • Breaking News

    മഴക്കാലക്കെടുതി നേരിടാൻ ശ്രീകണ്ഠപുരത്ത് ഒരുക്കങ്ങൾ


     ശ്രീകണ്ഠപുരം : കാല വർഷത്തോടനുബന്ധിച്ച് ഉണ്ടായേക്കാവുന്ന മഴക്കെടുതി ഉൾപ്പെടെയുള്ള ദുരന്തങ്ങൾ നേരിടാൻ ശ്രീകണ്ഠപുരത്ത് ഒരുക്കങ്ങൾ തുടങ്ങി. ശ്രീകണ്ടാപുരം വിഷൻ...2018ലെ മഹാ പ്രളയത്തിന്റെ അനുഭവങ്ങൾ മുൻനിർത്തി പ്രതിരോധപ്രവർത്തനങ്ങൾ നടത്തുന്നതിനു വിപുലമായ ഒരുക്കങ്ങൾ നടത്താൻ നഗരസഭാ വൈസ് ചെയർമാൻ കെ ശിവദാസന്റെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ സമിതി യോഗം തീരുമാനിച്ചു.


     മഴക്കാലം ശക്തിപ്രാപിക്കുന്നതിന് മുന്നോടിയായി ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റി പാർപ്പിക്കുന്നതിന് വേണ്ടിയുള്ള സംവിധാനമൊരുക്കും. വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ഇത്തരം കുടുംബങ്ങളുടെ കണക്കുകൾ ശേഖരിക്കും. ഇതിനായി വാർഡ് തലത്തിലും യോഗങ്ങൾ വിളിച്ചു കൂട്ടും. അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റുന്നതിന് അടിയന്തിര നടപടി സ്വീകരിക്കും. വെള്ള കെട്ടുകൾ നീക്കുന്നതിനും റോഡിലെ തടസ്സങ്ങൾ നീ ക്കുന്നതിനും നടപടി സ്വീകരിക്കും.
      പ്രളയദുരന്തം നേരിടുന്നതിന് വിവിധ ഡിപ്പാർട്ട്മെന്റ് കളെ ഏകോപിപ്പിച്ചു വിപുലമായ ദുരന്ത സേന രൂപീകരിക്കുന്നതിനും യോഗത്തിൽ തീരുമാനമായി.പി ആർ മീഡിയ...നഗരസഭാ ചെയർപേഴ്സൺഡോ. കെ വി ഫിലോമിന ടീച്ചർ യോഗം ഉദ്ഘാടനം ചെയ്തു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻമാരായ ജോസഫിന ടീച്ചർ, കെ സി ജോസഫ് കൊന്നക്കൽ, ചന്ദ്രാംഗദൻ മാസ്റ്റർ, വി പി നസീമ, എസ്എച്ച് ഒ ഇ. പി സുരേശ ൻ, നഗരസഭാ സെക്രട്ടറി എ പ്രവീൺ, കൗൺസിലോർ മാർ കെ എസ് ഇ ബി എൻജിനീയർ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ, വില്ലേജ് ഓഫീസർമാർ, പിപൊതു മരാമത് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽപങ്കെടുത്തു

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728