Header Ads

ad728
  • Breaking News

    ചെങ്ങളായി ടൗണിൽ ജനകീയ ഹോട്ടൽ പ്രവർത്തനമാരംഭിച്ചു.

    ചെങ്ങളായി: ഗ്രാമപഞ്ചായത്തിലെ ചെങ്ങളായി ടൗണിൽ ജനകീയ ഹോട്ടൽ പ്രവർത്തനമാരംഭിച്ചു. വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി ചെങ്ങളായി ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച രണ്ടാമത്തെ ജനകീയ ഹോട്ടലാണിത്. തളിപ്പറമ്പ - ഇരിട്ടി സംസ്ഥാന പാതയോരത്തുള്ള പുതിയ കെട്ടിടത്തിൽ പൊതുജനങ്ങൾക്ക് വളരെ സൗകര്യപ്രദമായ രീതിയിലാണ് ജനകീയ ഹോട്ടൽ സംവിധാനം ഒരുക്കിയിട്ടുള്ളത്. ജനകീയ ഹോട്ടലിൻ്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ നിർവ്വഹിച്ചു. ഉദ്ഘാടന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.പി.മോഹനൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട്.കെ.എം. ശോഭന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ എ.ജനാർദ്ദനൻ, എം.എം.പ്രജോഷ്, പി.വി. രജിത, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.കെ.രാജേഷ്, വാർഡ് മെമ്പർ സി.പി.ആശിഖ്, കുടുംബശ്രീ എ.ഡി.എം.സി പ്രദീപ് കുമാർ, സി.ഡി.എസ് ചെയർപേഴ്സൺ എം.വി.ബിന്ദു, ടി.ഒ. ശാർങ്ഗധരൻ, രാജീവൻ, ഇ.ദാമോദരൻ, സി.സുരേന്ദ്രൻ, അസി.സെക്രട്ടറി എസ്.സ്മിത എന്നിവർ സംസാരിച്ചു

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728