Header Ads

ad728
  • Breaking News

    കെ സ്വിഫ്റ്റ് ബസ് അപകടം; സംഭവത്തില്‍ ദുരൂഹതയെന്ന് KSRTC, ഡിജിപിക്ക് പരാതി നല്‍കി

    12/04/2022

    കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസിന്റെ ആദ്യ യാത്രയില്‍ തന്നെ ബസ് അപകടത്തില്‍പ്പെട്ടതില്‍ ദുരൂഹതയുണ്ടെന്ന് കെഎസ്ആര്‍ടിസി എം.ഡി ബിജുപ്രഭാകര്‍. 

    സ്വകാര്യ ലോബിയാണ് അപകടത്തിന് പിന്നിലെന്നാണ് കെഎസ്ആര്‍ടിസിയുടെ ആരോപണം. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് അദ്ദേഹം പരാതി നല്‍കി. 

    കല്ലമ്പലത്തിന് സമീപത്തുവെച്ചുണ്ടായ അപകടത്തില്‍ 35,000 രൂപ വിലയുള്ള ബസിന്റെ സൈഡ് മിറര്‍ ഇളകിപ്പോയിരുന്നു. തിരുവനന്തപുരം തമ്പാനൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാഗ് ഓഫ് ചെയ്ത ആദ്യ ബസാണ് അപകടത്തില്‍പ്പെട്ടത്. 

    ഇന്നലെ വൈകിട്ട് തമ്പാനൂരില്‍ നിന്നും പുറപ്പെട്ട ബസ് തിരുവനന്തപുരം കല്ലമ്പലത്തിന് സമീപം അപകടത്തില്‍പ്പെടുകയായിരുന്നു.
    കെഎസ്ആര്‍ടിസിയുടെ ലെയ്ലാന്‍ഡ് ബസ് എതിരെ വന്ന ലോറിയുടെ സൈഡില്‍ കൂട്ടിയിടിക്കുകയായിരുന്നു. കെഎസ്ആര്‍ടിസി വര്‍ക് ഷോപ്പില്‍ നിന്നും മറ്റൊരു സൈഡ് മിറര്‍ എത്തിച്ചാണ് യാത്ര തുടര്‍ന്നത്.



    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728