ഡിജിറ്റല്‍ റീസര്‍വ്വേ പൂര്‍ത്തീകരിക്കുന്നതോടെ ഭൂമി സംബന്ധമായ എല്ലാ വിവരങ്ങളും വിരല്‍ത്തുമ്പില്‍ - മന്ത്രി കെ രാജന്
_ഡിജിറ്റല്‍ റീസര്‍വ്വേ പൂര്‍ത്തീകരിക്കുന്നതോടെ ഭൂമി സംബന്ധമായ എല്ലാ വിവരങ്ങളും നിമിഷനേരം കൊണ്ട് വിരല്‍ത്തുമ്പില്‍ എത്തുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്. കേരളത്തിലെ എല്ലാ വില്ലേജ് ഓഫീസുകളിലും ഡിജിറ്റല്‍ റിസര്‍വേ പൂര്‍ത്തിയാവുകയാണ്, രജിസ്ട്രേഷന് വകുപ്പുമായി ഇത് ബന്ധിപ്പിക്കുന്നതോടെ ഭൂമി ക്രയവിക്രയങ്ങള്‍ എളുപ്പമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാലക്കാട് കലക്ടറേറ്റിലെ നവീകരിച്ച കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനവും, കേരള ഭൂരേഖ നവീകരണ മിഷന്r പൂര്‍ത്തിയാക്കിയ ജില്ലാ ഡിജിറ്റലൈസേഷന് സെന്ററും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഷാഫി പറമ്പില്‍ എം എല്‍ എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെr ബിനുമോള്‍, ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി, ആർ ടി ഒ ഇൻ ചാർജ് എൻ കെ കൃപ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ സുരേഷ് ബാബു, ടി സിദ്ധാര്ത്ഥന്, കെ ആര് ഗോപിനാഥ്, അഡ്വ.കെ കുശലകുമാര്‍, എ രാമസ്വാമി, കളത്തില്‍ അബ്ദുള്ള എന്നിവര്‍ പങ്കെടുത്തു._
No comments