Header Ads

ad728
  • Breaking News

    ഫുട്ബോൾ ടൂർണമെന്റ്; പട്ടുവം ജി എം ആർ ട്രോഫി നേടി.

    കണ്ണൂർ റൂറൽ ജില്ലാ സ്റ്റുഡന്റ് പോലീസ് കേഡറ്റ്സിന്റെ പ്രഥമ എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ഫുട്ട്ബോൾ ടൂർണമെന്റ് പട്ടുവം ഗവ:എം.ആർ.എച്ച്.എസ് എസിൽ വെച്ച് തളിപ്പറമ്പ് പോലീസ് ഇൻസ്പെക്ടർ എ.വി.ദിനേശൻ കിക്ക് ഓഫ് ചെയ്ത് കൊണ്ട് ഉദ്ഘാടനം ചെയ്തു. കണ്ണൂർ റൂറൽ ജില്ലയിലെ 47 എസ് പി സി യൂണിറ്റുകളിൽ നിന്നും മികച്ച ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു. ലഹരിക്കും മൊബൈൽ ഫോണിനും അടിമയാകുന്ന കുട്ടികളെ കളിയുടെ ലഹരിയിലേക്ക് നയിക്കുന്നതിന് എല്ലാ എസ് പി സി സ്കൂളുകളിലും ഗെയിംസ് ക്ലബ് രൂപീകരിക്കുമെന്ന് എസ് പി സിയുടെ ജില്ലാ അഡീഷണൽ നോഡൽ ഓഫീസർ തമ്പാൻ ബ്ലാത്തൂർ പറഞ്ഞു.
    ആവേശകരമായ ഫൈനൽ മത്സരത്തിൽ പെരിങ്ങോം ജി എച്ച് എച്ച്എസിനെ രണ്ട് ഗോളിന് മറികടന്ന് പട്ടുവം ജി എം ആർ എച്ച് എസ് എസ് എവർ റോളിംഗ് ട്രോഫി കരസ്ഥമാക്കി.
    മത്സരശേഷം തമ്പാൻ ബ്ലാത്തൂരിന്റെ അധ്യക്ഷതയിൽ
    പെരിങ്ങോം സി ആർ പി എഫ് കേമ്പിലെ ഡെപ്യൂട്ടി കമാണ്ടന്റ് കെ.എം. ബൈജു വിജയികൾക്കും റണ്ണേഴ്സ് അപ്പിനും ഉള്ള ട്രോഫികൾ വിതരണം ചെയ്തു. പെരിങ്ങോം ജി എച്ച് എസ് എസിലെ സുജേഷിനെ ടൂർണ കമന്റിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു. പട്ടുവം ജി എം ആർ എച്ച് എസ് എസിലെ പ്രണവ് ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരനായും തെരഞ്ഞെടുത്തു.കണ്ണൂർ സിറ്റി എഡിഎൻ ഒ കെ.രാജേഷ്, പ്രൊജക്റ്റ് അസിസ്റ്റന്റ് സി.എം. ജയദേവൻ, ജി എം ആർ എച്ച് എസ് എസ് പ്രധാനാധ്യാപകൻ എം ലക്ഷ്മണൻ , സി പി ഒ ബ്രജിത.കെ.ബാലൻ, എസി പി ഒ
    ശ്രീനിവാസൻ കെ , ഡി ഐമാരായ പ്രജീഷ് ഏഴോം, വിൻസെന്റ് ഷോബഴ്സ് എന്നിവർ സംസാരിച്ചു.
    കണ്ണൂർ റൂറൽ എസ്പി സിയുടെ നോഡൽ ഓഫീസർ എ ആർ.രമേഷ് ഡി വൈ എസ് പി ടൂർണമെന്റിന് നേതൃത്വം നൽകി.

    വാർത്ത: തോമസ് അയ്യങ്കാനാൽ

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728