Header Ads

ad728
  • Breaking News

    പുത്തന്‍ പ്രതീക്ഷകളുമായി ഇന്ന് വിഷു; കണി കണ്ടുണര്‍ന്ന് മലയാളികള്‍

    15-04-2022 വെള്ളി ───────────

    ഐശ്വര്യത്തിന്റെയും കാര്‍ഷിക സമൃദ്ധിയുടേയും ഓര്‍മ്മകള്‍ പുതുക്കി ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കേണ്ട നന്മകളുടെ പ്രതീക്ഷകളുമായാണ് വിഷു പുലരിയിലേക്ക് ഓരോ മലയാളിയും കണ്ണ് തുറക്കുന്നത്. 

    ശബരിമല, ഗുരുവായൂര്‍, ചോറ്റാനിക്കര തുടങ്ങി സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം വിഷുക്കണി ഒരുക്കിയിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ആഘോഷങ്ങള്‍ക്ക് മേല്‍ കരിനിഴലായി നിന്നിരുന്ന കോവിഡ് ഭീതി ഇക്കുറി മാറി നില്‍ക്കുന്നതിനാല്‍ ആഘോഷങ്ങള്‍ വീണ്ടും സജീവമാകുകയാണ്. ഏവർക്കും കുറ്റ്യാട്ടൂർ വാർത്തകളുടെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ നേരുന്നു.

    പൊതു സ്ഥലങ്ങളിലും വിനോദ സഞ്ചാരകേന്ദ്രങ്ങളിലും മുന്‍ വര്‍ഷത്തേത് പോലുള്ള നിയന്ത്രണങ്ങളില്ല. അതേ സമയം മാസ്‌ക് അടക്കമുള്ള കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു. 

    മുഖ്യമന്ത്രിയും ഗവർണറുമടക്കം നിരവധി പേർ മലയാളികള്‍ക്ക് വിഷു ആശംസ നേർന്നു. 'വിഷു ആഘോഷം കൂട്ടായ്മയ്ക്കും സാഹോദര്യത്തിനും കരുത്ത് വർധിപ്പിക്കുന്നതാകട്ടെ' എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസിച്ചു. 'ഐശ്വര്യത്തിന്റേയും സമാധാനത്തിന്റേയും ഒരുമയുടേയും കൈനീട്ടം നൽകി വിഷു നമ്മെ അനുഗ്രഹിക്കട്ടെ' എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ആശംസകൾ നേർന്നു.

         

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728