Header Ads

ad728
  • Breaking News

    ബേബി ഇവിടെത്തന്നെയുണ്ട് ആരോടും പരിഭവമില്ലാതെ തൊഴിലാളികൾക്കായി

    പയ്യാവൂർ: ഇരിക്കൂർ നിയോജക മണ്ഡലത്തിലെ ഏതു തൊഴിലാളിയും തൊഴിൽ സംബന്ധമായ സാങ്കേതിക പ്രശ്നത്തിൽ പെട്ടുപോയാൽ എത്തുന്ന ഒരിടമുണ്ട് പയ്യാവൂരിൽ ബേബി മുല്ലക്കരിയുടെ ചെറിയ ഓഫീസ്. ഈ ഓഫീസിൽ ബേബി ഉണ്ടാവും രാവിലെ മുതൽ സദാ പ്രസന്നവദനായി.കോൺഗ്രസുകാരൻ ആണെങ്കിലും വരുന്നവർ എല്ലാ പാർട്ടിയിലും പെട്ട തൊഴിലാളികളാണ് രാവിലെ എട്ടു മുതൽ സദാ പുഞ്ചിരി തൂകി തൂവെള്ള ഖദർധാരി ആയി ബേബി ഉണ്ടാവും തന്റെ ഓഫീസിൽ അവരുടെ പ്രശ്നങ്ങൾ കേൾക്കാനും ആശ്വാസവാക്ക് പറയാനും പ്രശ്നപരിഹാരത്തിനും.1996 മുതൽ കെകെഎൻടിസി (ഐഎൻടിയുസി) തൊഴിലാളി സംഘടനയുമായി ചേർന്ന് പ്രവർത്തിക്കുന്നു.

    3000 തൊഴിലാളികളുടെ അഫിലിയേഷൻ ഫീസ് വർഷങ്ങളായി അടയ്ക്കുന്നതും ബേബിയാണ്.ഇപ്പോൾ കെകെഎൻടിസി (ഐഎൻടിയുസി) ജില്ലാ ജനറൽ സെക്രട്ടറിയാണ്.മുൻപ് ഇരിക്കൂർ റീജിയണൽ പ്രസിഡന്റായിരുന്നു. കോൺഗ്രസിലെ കടുത്ത ഗ്രൂപ്പ് പോരിൽ കക്ഷിചേരാൻ തയ്യാറായില്ല. അതുകൊണ്ടു തന്നെ നേതൃത്വത്തിന്റെ നല്ല ബുക്കിൽ ഇടം പറ്റാനും കഴിഞ്ഞില്ല. ഒരുപക്ഷേ എന്നും നേരിന്റെ പക്ഷത്തു നിൽക്കുന്നതും നേതാക്കൾക്കുനേരെ സത്യം വിരൽചൂണ്ടി പറയുന്നതും ബേബിയെ സ്വന്തം നേതാക്കൾക്ക് തന്നെ അനഭിമതനാക്കിയതാവാം. വർഷങ്ങൾക്കു മുമ്പ് ഒരു പൊതു തെരഞ്ഞെടുപ്പ് കാലത്ത് ഒരു ദൃശ്യമാധ്യമം ഇരിക്കൂർ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു അഭിപ്രായം ചോദിച്ചു . മറയില്ലാതെ ബേബി പറഞ്ഞു കെ സി ജോസഫ് നല്ല നേതാവാണ് പക്ഷേ മാറണം അത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.അന്ന് മുതൽ തുടങ്ങിയതാണ് ബേബിയുടെ കഷ്ടകാലം. ഐഎൻടിയുസി നിയോജകമണ്ഡലം പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി. പിന്നീട് അവഗണനയുടെ പെരുമഴക്കാലം തന്നെയായി. ആഴ്ചയിൽ രണ്ടു തവണ തന്റെ സ്കൂട്ടിയിൽ കണ്ണൂരിൽ പോകും ക്ഷേമനിധി ഓഫീസിലും മറ്റുമായി. ബാക്കി എല്ലാ ദിവസവും തന്റെ ഓഫീസിൽ തന്നെ ഉണ്ടാവും ഗാന്ധി ഫോട്ടോയ്ക്ക് താഴെ തൊഴിലാളി സുഹൃത്തുക്കളുമായി അവരുടെ പ്രശ്നങ്ങളുമായി ചിരിച്ചും ഉല്ലസിച്ചും എല്ലാവരുമായി ഇഴുകി ചേർന്ന് ഇവിടെത്തന്നെയുണ്ട് ബേബി.ഐഎൻടിയുസി പുനസംഘടനയിൽ ഏവരും ജില്ലാ നേതൃത്വത്തിലേക്ക് പരിഗണിക്കപ്പെടുമെന്നു പ്രതീക്ഷിച്ചെങ്കിലും ഗ്രൂപ്പു സമവാക്യങ്ങൾ കാരണം പരിഗണിക്കാതെ പോയി. ആരോടും പരാതിയില്ലാതെ പരിഭവമില്ലാതെ ബേബി തന്റെ നിയോഗം തുടരുന്നു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728