Header Ads

ad728
  • Breaking News

    വിഷുക്കാലം വന്നു: രണ്ടു വർഷത്തിനു ശേഷം വീണ്ടും പടക്ക വിപണി സജീവമായി

    10/04/2022

     10 മുതൽ 240 ഷോട്ടുകളുമായി ആകാശത്ത് വർണങ്ങൾ തീർക്കുന്ന മൾ‌ട്ടിപ്പിൾ ഷോട്ട്, അഞ്ചടിയിൽ മുകളിലേക്കു പോയി കറങ്ങി നിറം വിതറുന്ന ഹെലികോപ്റ്റർ പടക്കം, ക്രാക്കിങ് കോക്കനട്ട്, ചെണ്ടമേളം, ജാദൂഗർ തുടങ്ങി പുതുപുത്തൻ ഫാൻസി പടക്കങ്ങളാണ് വിഷു വിപണിയിൽ അവതരിച്ചിരിക്കുന്നത്.

    രണ്ടുവർഷത്തിനുശേഷം വീണ്ടും വിപണി സജീവമാകുന്നത് പ്രതീക്ഷയോടെയാണ് കച്ചവടക്കാർ നോക്കിക്കാണുന്നത്.വർണശബളമായ പടക്കങ്ങൾ തന്നെയാണ് ഇക്കൊല്ലത്തെ പ്രധാന ആകർഷണം.ശ്രീകണ്ടാപുരം വിഷൻ..വിഷുവിന് കൂൾ ഫയർ വർക്സ് ഇനത്തിൽപ്പെട്ട ഫാൻസി പടക്കങ്ങളും പലനിറങ്ങളിലുള്ള കമ്പിത്തിരികളും വിപണിയിലുണ്ട്.

    കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു നോക്കുമ്പോൾ, അപകടരഹിതമായ ഹരിതപടക്കങ്ങളാണ് ഇക്കൊല്ലം വിപണിയിൽ കൂടുതലായി എത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷങ്ങളിലൊക്കെ പുക കൂടുതലായ പടക്കങ്ങളാണ് വിപണിയിലെത്തിയിരുന്നത്. എന്നാൽ ഇക്കൊല്ലം പുക വളരെ കുറവായതും കുട്ടികൾക്ക് ഉപയോഗിക്കാനാവുംവിധം സുരക്ഷയോടു കൂടിയതുമായ ഒട്ടേറെ ഫാൻസി പടക്കങ്ങളാണ് ഇറങ്ങിയിട്ടുള്ളത്.

    വ്യത്യസ്തമായ വർണങ്ങളടങ്ങിയ പടക്കങ്ങളും ഒന്ന് മുതൽ ആറ് ഇഞ്ച് വരെയുള്ള ഷെല്ലുകൾ, വ്യത്യസ്ത നിറങ്ങൾ വെളിച്ചം വീശുന്ന മേശപ്പൂ, കമ്പിത്തിരി, നിലച്ചക്രം, കോമ്പലകൾ (മാലപ്പടക്കം) എന്നിവയെല്ലാം വിൽപ്പനയ്ക്കായി എത്തിച്ചിട്ടുണ്ട്. 25-ഇനം പടക്കങ്ങളടങ്ങിയ ഫാമിലി പാക്കറ്റും വിൽപ്പനയ്ക്കുണ്ട്.ശ്രീകണ്ടാപുരം വിഷൻ..200 ൽ അധികം വിവിധ തരത്തിലുള്ള പടക്കങ്ങളാണ് വിപണിയിൽ എത്തിയിരിക്കുന്നത്.

    പൊട്ടുന്ന പടക്കങ്ങൾക്ക് ആവശ്യക്കാർ കുറവാണ്. 10 രൂപ മുതൽ 14,000 രൂപവരെയുള്ള പടക്കങ്ങൾ വിപണിയിലുണ്ട്. ശിവകാശിയിൽ നിന്നാണ് ജില്ലയിലേക്ക് പടക്കങ്ങൾ എത്തുന്നത്. മാർച്ച് അവസാനം മുതൽ വിൽപ്പന തുടങ്ങിയിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ കർശന നിയന്ത്രണം പാലിച്ചാണ് കടകളെല്ലാം പ്രവർത്തിക്കുന്നത്.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728