Header Ads

ad728
  • Breaking News

    വിഷു- ഈസ്റ്റർ: കെ.എസ്.ആർ.ടി.സി ബെംഗളൂരുവിലേക്ക് പ്രത്യേക സർവീസ്

    13-04-2022 ബുധൻ ───────────

    വിഷു- ഈസ്റ്റർ അവധിക്കാല യാത്രക്കാർക്കായി കെ.എസ്.ആർ.ടി.സി ബെംഗളൂരുവിലേക്ക് പ്രത്യേക സർവീസ് തുടങ്ങി. സ്ഥിരമായി ഓടുന്ന ബസിന് പുറമെ ബെംഗളൂരുവിലേക്കും തിരിച്ചും മൂന്ന് പ്രത്യേക ബസുകളാണ് ഇന്നലെ മുതൽ ഓടിയത്.

    രാവിലെ 7.30, 8.00, 8.30, 9.00 എന്നീ സമയങ്ങളിൽ കണ്ണൂരിൽ നിന്ന് പറപ്പെടും. സ്പെഷ്യൽ ബസിന്റെ മടക്കയാത്ര രാത്രി 9.30, 9.45, 10.00 എന്നീ സമയങ്ങളിലാണ്. സ്ഥിരം ഷെഡ്യൂൾ ബസ് രാവിലെ ഒൻപതിനാണ്. 15, 16, 17 തീയതികളിലും സ്പെഷ്യൽ ബസുകൾ ഉണ്ടാവും. കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷനും പ്രത്യേക ബസുകൾ ഓടിക്കുന്നുണ്ട്.

    കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള പുതിയ സ്വിഫ്റ്റ് സർവീസ് ചൊവ്വാഴ്ച വൈകുന്നേരം ആരംഭിച്ചു. വൈകുന്നേരം 5.45ന് കണ്ണൂരിൽ നിന്ന്‌ പുറപ്പെട്ട് രാവിലെ 6 മണിക്ക് തിരുവനന്തപുരത്ത് എത്തുന്ന വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

      

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728