Header Ads

ad728
  • Breaking News

    'ആര്‍എസ്എസ്-എസ്.ഡി.പി.ഐ തുടര്‍ കൊലപാതകങ്ങള്‍'; ലക്ഷ്യം വര്‍ഗീയ കലാപമെന്ന് ഡി.വൈ.എഫ്.ഐ

    __________11_04_2022_______

    .പാലക്കാട് ആര്‍.എസ്.എസ് എസ്.ഡി.പി.ഐ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന കൊലപാതക പരമ്പര വര്‍ഗ്ഗീയകലാപം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമാണ് ശ്രമമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ്.
    സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ക്കാനും അതിലൂടെ വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുമുള്ള പദ്ധതിയെ ജനങ്ങള്‍ തിരിച്ചറിയണം. ഇതിനെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണം. വര്‍ഗ്ഗീയ സംഘടനകളുടെ ധ്രുവീകരണ ശ്രമം മതനിരപേക്ഷ കേരളം തള്ളിക്കളയണമെന്നും നാടിന്റെ സമാധാനത്തിനായി എല്ലാ വിഭാഗം ജനങ്ങളും മുന്നിട്ടിറങ്ങുകയും ചെയ്യണമെന്നും ഡി.വൈ.എഫ്.ഐ. അഭ്യര്‍ത്ഥിച്ചു.
    ''സാമൂഹ്യ വിരുദ്ധവും മനുഷ്യവിരുദ്ധവുമായ സംഘടിത കുറ്റകൃത്യങ്ങള്‍ നടത്തി പരിശീലനം സിദ്ധിച്ചവരാണ് ആര്‍.എസ്.എസ് എസ്.ഡി.പി.ഐ ക്രിമിനലുകള്‍. മതത്തെ വര്‍ഗീയതയ്ക്കായും സങ്കുചിത താത്പര്യങ്ങള്‍ക്കായും അധികാര രാഷ്ട്രീയത്തിനായും ഉപയോഗിക്കുന്നവരാണ് ഭൂരിപക്ഷന്യൂനപക്ഷ വര്‍ഗീയവാദികള്‍. ഈ ശക്തികളുടെ കുപ്രചരണത്തെ വിശ്വാസി സമൂഹം ജാഗ്രതയോടെ നേരിടേണ്ടതുണ്ട്. നാടിന്റെ സൗഹൃദാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം.'' ആര്‍.എസ്.എസും എസ്.ഡി.പി.ഐയും കൊലക്കത്തി താഴെ വക്കാന്‍ തയ്യാറാകണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728