Header Ads

ad728
  • Breaking News

    പാലക്കാട്ടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ന് സർവ്വകക്ഷി യോഗം ചേരും


    __________18_04_2022________


    പാലക്കാട്ടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ന് സർവ്വകക്ഷി യോഗം ചേരും. പാലക്കാട് കളക്റ്ററേറ്റിൽ വൈകിട്ട് മൂന്നരയ്ക്കാണ് യോഗം. മന്ത്രി കെ കൃഷ്ണൻകുട്ടി യോഗത്തിന് നേതൃത്വം നൽകും. യോഗത്തിൽ പങ്കെടുക്കുമെന്ന് ബിജെപിയും പോപ്പുലർ ഫ്രണ്ടും വ്യക്തമാക്കിയിട്ടുണ്ട്.
    അതേ സമയം സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലയിൽ നിരോധനാജ്ഞ തുടരുകയാണ്. നിരോധനാജ്ഞ കഴിയുന്നത് വരെ ഇരുചക്ര വാഹനങ്ങളിൽ സ്ത്രീകളും കുട്ടികളുമൊഴിച്ച് മറ്റുള്ളവർ പിൻസീറ്റിൽ യാത്ര ചെയ്യരുതെന്ന് എഡിഎം നിർദ്ദേശം നൽകി. അക്രമ സാധ്യത കണക്കിലെടുത്താണ് നടപടി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728