Header Ads

ad728
  • Breaking News

    സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണം

    28/04/2022 വ്യാഴം ───────────

    സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം. കേന്ദ്ര വൈദ്യുതി വിഹിതത്തില്‍ 400 മുതല്‍ 500 മെഗാവാട്ട് വരെ കുറവുണ്ടായ പശ്ചാത്തലത്തിലാണ് കെഎസ്ഇബി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

    വൈകീട്ട് 6.30നും 11.30നും ഇടയില്‍ പതിനഞ്ച് മിനിറ്റ് നേരമാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. നിയന്ത്രണം രണ്ട് ദിവസം കൂടി തുടരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

    രാജ്യത്തെ 40ഓളം താപ വൈദ്യുത നിലയങ്ങളില്‍ കല്‍ക്കരിയുടെ താല്‍ക്കാലിക കുറവ് നിമിത്തം പീക്ക് സമയത്ത് നിരക്കുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് വൈകീട്ട് 6 മണിക്കും 11 മണിക്കും ഇടയില്‍ 500 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവ് അനുഭവപ്പെടുന്നുണ്ട്.

    വോള്‍ട്ടേജ് നിയന്ത്രണം വഴിയും വിതരണ നിയന്ത്രണം ഏര്‍പ്പെടുത്തിയുമാണ് കഴിഞ്ഞ രണ്ട് ദിവസം സംസ്ഥാനത്തിന്റെ കുതിച്ചുയരുന്ന വൈദ്യുതി ഉപഭോഗം നിയന്ത്രണ വിധേയമാക്കിയത്. എന്നാല്‍ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കെഎസ്ഇബി തീരുമാനിച്ചത്. രണ്ട് ദിവസത്തിനകം പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്ന് കെഎസ്ഇബി പ്രതീക്ഷ പ്രകടിപ്പിച്ചു.

    സംസ്ഥാനത്ത് ഇന്ന് നഗര പ്രദേശങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തില്ല. ആശുപത്രി ഉള്‍പ്പെടെ അവശ്യസേവന മേഖലയെ ഒഴിവാക്കിയാണ് നിയന്ത്രണം. ചൂട് വര്‍ധിച്ചതോടെ കേരളത്തില്‍ വൈദ്യുതി ഉപഭോഗം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈദ്യുതി ഉപഭോഗത്തില്‍ റെക്കോര്‍ഡിട്ടിരുന്നു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728