Header Ads

ad728
  • Breaking News

    ഐപിഎൽ: ലഖ്നൗവിനെ മൂന്ന് റൺസിന് വീഴ്ത്തി രാജസ്ഥാന്‍ റോയല്‍സ്

    11/04/2022

    ഐപിഎൽ പോരാട്ടത്തിന്റെ സൂപ്പർ ക്ലൈമാക്സിനൊടുവിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം. ലക്നൗവിനെ മൂന്നു റൺസിനാണ് രാജസ്ഥാൻ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടി. രണ്ട് വിക്കറ്റ് കൈയിലിരിക്കേ 162 റണ്‍സെടുക്കാനേ ലഖ്നൗവിന് കഴിഞ്ഞുള്ളൂ.ഈ മത്സരത്തിലെ വിജയത്തോടെ ആറു പോയിന്റുമായി രാജസ്ഥാൻ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. രാജസ്ഥാനു വേണ്ടി ഷിംറോണ്‍ ഹെറ്റ്മയര്‍ 36 പന്തില്‍ 9 റണ്‍സെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ചു. ദേവ്ദത്ത് പടിക്കല്‍ (29 പന്തില്‍ 29), രവിചന്ദ്രന്‍ അശ്വിന്‍ (23ല്‍ 28) എന്നിവരും നന്നായി ബാറ്റ് ചെയ്തു. അവസാന ഓവറിൽ 15 റൺസ് വേണ്ടിയിരിക്കെ അവസാന രണ്ടു പന്തുകളിൽ ഫോറും സിക്സും നേടിയ മാർക്കസ് സ്റ്റോയ്നിസിന് ലഖ്നൗവിനെ വിജയിപ്പിക്കാനായില്ല. 32ല്‍ 39 റണ്‍സെടുത്ത ക്വിന്റോണ്‍ ഡി കോക്കാണ് ലഖ്നൗവിന്റെ ടോപ് സ്‌കോറര്‍. മാര്‍കസ് സ്‌റ്റോയിനിസ് (17ല്‍ 38), ദീപക് ഹൂഡ (24ല്‍ 25) എന്നിവരും നന്നായി കളിച്ചു.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728