Header Ads

ad728
  • Breaking News

    ഇനി ഫഹദിന്റെയും അല്ലുവിന്റെയും നേർക്കുനേർ പോരാട്ടം; 'പുഷ്പ 2'ന് ജൂലൈയിൽ ആരംഭം


    __________08_04_2022________


    ഡിസംബർ പതിനേഴിനാണ് തെന്നിന്ത്യൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന അല്ലു അർജുൻ(Allu Arjun) ചിത്രം പുഷ്പയുടെ(Pushpa) ആദ്യഭാ​ഗം തിയറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. മലയാളി താരം ഫഹദ് ഫാസിലിന്റെ വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. നിലവിൽ പുഷ്പയുടെ രണ്ടാം ഭാ​ഗത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകർ. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റ് ശ്രദ്ധനേടുകയാണ്.  പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ജൂലൈയിൽ ആരംഭിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ചിത്രം 2023 മധ്യത്തോടെ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നതെന്നും പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. സംവിധായകൻ സുകുമാർ സിനിമയുടെ സ്ക്രിപ്റ്റിന്റെ വായിക്കാൻ തുടങ്ങിയെന്നും അദ്ദേഹം ഡയലോഗുകൾക്കാണ് ഏറെ പ്രാധാന്യം നൽകുന്നത് എന്നും പുഷ്പയുടെ ഡയലോഗുകൾ ഒരുക്കിയ ശ്രീകാന്ത് വൈസ അറിയിക്കുന്നു. പ്രേക്ഷക നിരൂപക പ്രശംസകൾ നേടിയ പുഷ്പ ബോക്സ് ഓഫീസിലും മിന്നും പ്രകടനമായിരുന്നു കാഴ്ചവച്ചത്. ചിത്രം ജനുവരി ഏഴിന് ആമസോൺ പ്രൈമിൽ റിലീസ് ഹിന്ദി പതിപ്പ് ഒഴിവാക്കി റിലീസ് ചെയ്തിരുന്നു. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകൾക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിച്ച ചിത്രം കൂടിയാണിത്. 

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728