Header Ads

ad728
  • Breaking News

    കോട്ടയത്ത് 12 വയസുകാരൻ പെട്രോൾ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കി

    __________16_04_2022______

    കോട്ടയം: കോട്ടയത്ത് 12 വയസുകാരൻ പെട്രോൾ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കി. കോട്ടയം ജില്ലയിലെ പാമ്പാടിയിലാണ് ദാരുണമായ സംഭവം. കോട്ടയം പാമ്പാടി കുന്നേപ്പാലം അറയ്ക്കപറമ്പിൽ മാധവ് എസ് നായർ (12) ആണ് മരിച്ചത്. ശരത് - സുനിത ദമ്പതികളുടെ മകനാണ് മാധവ്. മാതാപിതാക്കളുടെ വഴക്കിൽ കുട്ടി അസ്വസ്ഥനായിരുന്നുവെന്നാണ് വിവരം. ഇന്ന് രാവിലെ ഇരുവരും തമ്മിൽ വഴക്ക് ഉണ്ടായപ്പോഴാണ് കുട്ടി മുറിക്കകത്ത് കയറി വാതിലടച്ചത്. പിന്നീട് മുറിയിലുണ്ടായിരുന്ന പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728