ചെമ്പേരി JCI യുടെ കുടുംബ സംഗമത്തിൽ വെച്ച് ദേശീയ വോളിബോൾ താരം അനീന മേരി പാമ്പയ്ക്കലിനെ ആദരിച്ചു.
ജൂനിയർ ചേംബർ ഇൻറർനാഷ്ണൽ ചെമ്പേരി ചാപ്റ്ററിന്റെ കുടുംബ സംഗമത്തിൽ വച്ച് ദേശീയ വോളി ബോൾ താരം അനീന മേരി പാമ്പയ്ക്കലിനെ ആദരിച്ചു. പാലക്കയംതട്ടിലുള്ള ചില്ലാക്ക്സ് റിസോർട്ടിൽ വച്ച് സംഘടിപ്പിച്ച പ്രോഗ്രാം നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബേബി ഓടംപള്ളി ഉദ്ഘാടനം ചെയ്യ്തു. ചെമ്പേരി JCI പ്രസിഡണ്ട് മാർട്ടിൻ കോട്ടയിൽ അദ്ധ്യക്ഷത വഹിച്ചു. JCI India zone - 19 ന്റെ പ്രസിഡണ്ട് സമീർ കെ.റ്റി മുഖ്യപ്രഭാഷണം നടത്തി. നാസിക്ക് ബാൻഡ് , കരിമരുന്ന് എന്നിവയുടെ അകമ്പടിയോടെയാണ് ദേശീയ താരത്തെയും കുടുംബാംഗങ്ങളെയും ചില്ലാക്ക്സ് റിസോർട്ടിലേക്ക് സ്വീകരിച്ചത്. എഴുപതാംമത് സീനിയർ നാഷ്ണൽ വോളിബോൾ ചാമ്പ്യൻഷിപ്പ് ,ഫെഡറേഷൻ കപ്പ് വനിതാ വോളിബോൾ മത്സരത്തിലും മിന്നും പ്രകടനം കാഴ്ചവച്ച അനീന മേരിയെ ചെമ്പേരി JCI പ്രസിഡണ്ട് മാർട്ടിൻ കോട്ടയിൽ പൊന്നാടയണിയിച്ച് ആദരിച്ചു. മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ഷാജി വർഗ്ഗീസ്, വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് പ്രൊഫസർ വാസുദേവൻ നായർ , JCI India Zone - 19 വൈസ് പ്രസിഡണ്ട് സജിത്ത് പി. , ബിനോയ് അടുപ്പുകല്ലുങ്കൽ, സുനിൽ പീറ്റർ , ഷാജി വടക്കേകുന്നുംപുറം, ബെന്നി മടക്കക്കുഴി, ജിജി കടുവാതൂക്കിൽ, പയസ് കാര്യത്തിൽ, ഫ്രാൻസീസ് ആളാത്ത്, ബോബിൻ അപ്പോളോ, ജോണി വെട്ടിക്കൽ ,ജോഷി കടുക്കുന്നേൽ എന്നിവർ പ്രസംഗിച്ചു. പുലിക്കുരുമ്പ KCYM ഗ്രൂപ്പിന്റെ നാസിക്ക് ബാൻഡ് മേളം, മാറ്റം കലാവേദി ചെമ്പേരിയുടെ നാടൻ പാട്ടുകൾ, ക്യാമ്പ് ഫയർ , കരിമരുന്ന് എന്നിവ പ്രോഗ്രാമിനെ വർണാഭമാക്കി.
No comments