Header Ads

ad728
  • Breaking News

    ചെമ്പേരി യിൽ ശ്രേഷ്ഠ വനിതാ ആദരവ് സംഘടിപ്പിച്ചു

    ചെമ്പേരി: അന്തർ ദേശീയ വനിതാ ദിനത്തോട് അനുബന്ധിച്ചു ചെമ്പേരി നിർമല ഹയർ സെക്കന്ററി സ്കൂളിലെ ഗൈഡ് യൂണിറ്റ് അംഗങ്ങൾ വനിതാദിനം ആചരിച്ചു. ആതുര സേവന രംഗത്തു നാലു പതിറ്റാണ്ടായി പ്രവർത്തിച്ചു വരുന്ന കെ ജെറോസമ്മയെ യാണ് ശ്രേഷ്ഠ വനിതയായി പൊന്നാടയണിയിച്ച് ആദരിച്ചത്. ചെമ്പേരി വിമല ഹോസ്പിറ്റലിലെ 30 വർഷക്കാലത്തെ സുദീർഘമായ നേഴ്സിംഗ് സേവനത്തിനുശേഷം ഇന്നും കിടപ്പ് രോഗികളെയും മറ്റും ശുശ്രൂഷിച്ചു കൊണ്ട് തന്റെ ആതുരശുശ്രൂഷാ രംഗത്തെ ജോലി തുടർന്നുകൊണ്ടിരിക്കുന്നു. ചെമ്പേരി വളയം കുണ്ടിൽ കുഴിവേലിൽ കുടുംബാംഗമാണ് റോസമ്മ . പ്രിൻസിപ്പാൾ സി.ഡി. സജീവ് ഉപഹാരം സമർപ്പിച്ചു. ഗൈഡ് ക്യാപ്റ്റൻ സലീഷ്യ റോസ് തോമസും ദേവി യൂണിറ്റ് അംഗങ്ങളും ചേർന്ന് പൊന്നാടയണിയിച്ചു. ചടങ്ങിൽ ജയശ്രീ തോമസ് ബാബുക്കുട്ടി ജോർജ് എന്നിവർ പങ്കെടുത്തു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728