Header Ads

ad728
  • Breaking News

    സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം ;

    30/03/2022

    തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും.

    ഏപ്രില്‍ 26 വരെയാണ് പരീക്ഷകള്‍ നടക്കുന്നത്. കേരളത്തിന് അകത്തും പുറത്തുമായി 2005 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ആകെ 4,33,325 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. മെയ് മൂന്ന് മുതല്‍ പ്രാക്ടിക്കല്‍ പരീക്ഷ തുടങ്ങും.

    വിദ്യാര്‍ത്ഥികള്‍ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പരീക്ഷ നടത്താനായി 2005 ചീഫ് സൂപ്രണ്ടുമാരേയും 4015 ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരേയും 22,139 ഇന്‍വിജിലേറ്റര്‍മാരേയും നിയോഗിച്ചിട്ടുണ്ട്. 

    പരീക്ഷകള്‍ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി സംസ്ഥാനത്തലത്തിലും പ്രദേശികമായും വിജിലന്‍സ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും. ചക്കരക്കൽ വാർത്ത.
    വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിക്ക് 389 കേന്ദ്രങ്ങളിലായി എന്‍എസ്‌ക്യൂഎഫ് വിഭാഗത്തില്‍ 30,158, മറ്റ് വിഭാഗത്തില്‍ 1174 ഉള്‍പ്പെടെ 31,332 വിദ്യാര്‍ത്ഥികളാണ് 

    പരീക്ഷ എഴുതുന്നത്. നാളെ എസ്‌എസ്‌എല്‍സി പൊതു പരീക്ഷകളും ആരംഭിക്കും. ഏപ്രില്‍ 29നാണ് അവസാനിക്കുന്നത്. സംസ്ഥാനത്ത് ഇക്കുറി 4,27, 407 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. 21,8902 ആണ്‍കുട്ടികളും 20,8097 പെണ്‍കുട്ടികളുമാണ് 2962 കേന്ദ്രങ്ങളിലൂടെ പരീക്ഷ എഴുതുക.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728